Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബ്രെക്‌സിറ്റ് കരാര്‍ മറ്റു രാജ്യങ്ങളുടെയും താത്പര്യം സംരക്ഷിച്ചു വേണമെന്നു ജര്‍മന്‍ ജനത
REPORTER

ബര്‍ലിന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ കാര്‍ക്കശ്യം ആവശ്യപ്പെടുന്നത് ജര്‍മനിക്കാരാണെന്ന് സര്‍വേ ഫലം.യൂണിയനില്‍ ശേഷിക്കുന്ന 27 രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലായിരിക്കണം ബ്രെക്‌സിറ്റ് കരാര്‍ എന്നാണ് സര്‍വേയില്‍ പങ്കെടുത്ത ജര്‍മനിക്കാരില്‍ 80 ശതമാനം പേരും പറഞ്ഞത്. യുകെയുമായി പുതിയ സാമ്പത്തിക ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇരുപതു ശതമാനം പേര്‍ മാത്രം.

സര്‍വേ നടത്തിയ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇതേ അഭിപ്രായത്തിനു തന്നെയാണ് മുന്‍തൂക്കമെങ്കിലും ഇത്രയും മൃഗീയ ഭൂരിപക്ഷം ലഭിക്കുന്നില്ല. യുകെയുമായി പ്രത്യേക സാമ്പത്തിക ബന്ധം ആഗ്രഹിക്കുന്നത് ഇവിടെയൊക്കെ 22 ശതമാനം പേര്‍ മാത്രമാണ്.

വിട്ടുവീഴ്ചയാകാമെന്നു പറയുന്നവരില്‍ ഫ്രഞ്ചുകാര്‍ മുന്നില്‍. ഇവിടെ 31 ശതമാനം പേര്‍ വിട്ടുവീഴ്ചകള്‍ ആവാമെന്നു പറയുന്നു. 69 ശതമാനം പേരാണ് യൂണിയന്റെ താത്പര്യ സംരക്ഷണം ആവശ്യപ്പെടുന്നത്.

 
Other News in this category

 
 




 
Close Window