Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിവാദ പ്രസംഗം: മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
Reporter

 ഇടുക്കി: മൂന്നാറില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കുറ്റകൃത്യം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മൂന്നാര്‍ ഡിവൈഎസ്പി പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തെ അറിയിച്ചു. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും ഇക്കാര്യത്തില്‍ പൊലീസിന് തേടിയിരുന്നു. 

കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങിയ മണി പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തിയാണ് വിവാദത്തിലായത്. 

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ തൊടുപുഴ വഴിത്തലയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മുന്‍ മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാറിനോടൊപ്പം മദ്യപാനവും 'സകലപണീമുണ്ടായിരുന്നു' എന്നാണ് മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചു കൊണ്ട് മണി പറഞ്ഞത്.

ഇപ്പോള്‍ ദേവികുളം സബ് കളക്ടറോടൊപ്പമാണ് മാധ്യമപ്രവര്‍ത്തകരുടെ വൈകുന്നേരമെന്നും അദ്ദേഹം പറഞ്ഞു. പൊമ്പിളെ ഒരുമൈ സമരത്തിനിടെ സകല വൃത്തികേടുകളും നടന്നുവെന്നും കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തെക്കുറിച്ച് മന്ത്രി പറഞ്ഞത്.പരാമര്‍ശങ്ങള്‍ വ്യാപകവിമര്‍ശനം വിളിച്ചു വരുത്തിയതോടെ മന്ത്രി എം എം മണിയെ സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി 

 
Other News in this category

 
 




 
Close Window