Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ 40,000 നഴ്‌സുമാരുടെ ഒഴിവ്, നികത്തിയാല്‍ മലയാളികളടക്കമുള്ളവര്‍ക്ക് അവസരം
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഓരോ ദിവസവും പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴത്തെ കണക്ക് പ്രകാരം വിവിധ ആശുപത്രികളിലായി 40,000 നഴ്‌സുമാരുടെ ഒഴിവ് നികത്താതെ കിടക്കുന്നുവെന്നാണ് വിവരം. ഓരോ വര്‍ഷവും ഈ ഒഴിവ് വര്‍ധിച്ചുവരികയാണ്. ഇവ നികത്താന്‍ യാതൊരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഇതോടെ ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ജോലി ഭാരം വര്‍ധിച്ചുവരികയാണ്. 2013 നെക്കാള്‍ ഇരട്ടി ഒഴിവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോയല്‍ കോളെജ് ഒഫ് നഴ്‌സിങ്ങിന്റെ കണക്ക് പ്രകാരം ഒമ്പതില്‍ ഒരു പോസ്റ്റ് വീതം ഒഴിഞ്ഞുകിടക്കുകയാണ്. അപകടകരമായ നിലയിലാണ് സ്ഥിതിഗതികളെന്ന് യൂണിയന്‍ പറഞ്ഞു. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു. 

രോഗികളുടെ സുരക്ഷിതത്വത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അതിനാല്‍ ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ നിക്ഷേപിക്കുന്ന പണത്തില്‍ ഒരു ശതമാനം വീതം വര്‍ധന നടത്തുമെന്നും ഇവര്‍ പറഞ്ഞു. 2010 നും 2016 നും ഇടയില്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 2 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇപ്പോള്‍ മൂന്നു ലക്ഷം ഫുള്‍ടൈം നഴ്‌സുമാരാണ് രാജ്യത്തുള്ളത്. മെന്റല്‍ ഹെല്‍ത്ത് മേഖലയിലാണ് ഏറ്റവുമധികം ഒഴിവുകള്‍ നികത്താതെ കിടക്കുന്നത്. 14 ശതമാനം. കുറവ് സ്‌പെഷ്യാലിറ്റി മേഖലയിലും. എട്ട് ശതമാനം. സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കുറവ് ഒഴിവുകളാണ് ഉള്ളത്. അതേസമയം, വെയ്ല്‍സിലും ഇംഗ്ലണ്ടിലും കൂടുതലാണ്. ഈ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മലയാളികളായിരിക്കും.

 
Other News in this category

 
 




 
Close Window