Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
അജ്ഞാത പാക്കെജ്: ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളം ഒഴിപ്പിച്ചു
reporter

ലണ്ടന്‍: ഉടമസ്ഥനില്ലാത്ത പാക്കെജ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളം ഒഴിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വിമാനത്താവളത്തില്‍ ഉടമസ്ഥനില്ലാത്ത പാക്കെജ് കണ്ടുവെന്ന വിവരം ലഭിച്ചതോടെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡ് എത്തി പാക്കെജ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. തുടര്‍ന്ന് നിയന്ത്രിത സ്‌ഫോടനം വഴി പാക്കേജ് നശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അര്‍ധരാത്രിയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായി. 

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതില്‍ ഭീകരര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. ലിവര്‍പൂള്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ് എന്നീ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്. ഇപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായി. യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window