Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൂട്ടബലാത്സംഗം ചെയ്ത ശേഷം യുവതിയുടെ ദേഹത്ത് കൂടി വാഹനമോടിച്ചു കയറ്റി കൊന്നു
reporter

റോഹ്തക്: ഹരിയാനയിലെ റോഹ്തകില്‍ യുവതിയെ ഏഴു പേര്‍ ചേര്‍ന്ന് മൃഗീയമായി ബലാല്‍സംഗം ചെയ്തശേഷം ശരീരത്തിലൂടെ കാര്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തി. യുവതി ജോലിക്കു പോവുന്ന സമയം ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ അയല്‍വാസിയായ സുമിത് ആണ് തന്റെ മകളെ കൊലപ്പെടുത്തിയതെന്ന മാതാപിതാക്കള്‍ ആരോപിച്ചു. വിവാഹത്തിന് സമ്മതിക്കാത്ത യുവതിയെ സുമിത് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 

മേയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ജോലിക്കുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മേയ് 11നാണ് പൊലീസ് കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കിയശേഷം യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. യുവതി തിരിച്ചറിയപ്പെടാതിരിക്കാന്‍ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്ന നിഗമനത്തിലാണ് പോലീസ്. പെണ്‍കുട്ടിയുടെ തലയോട്ടി പൂര്‍ണ്ണമായും തകര്‍ന്നു. ഫൊറന്‍സിക് പരിശോധനയിലാണ് ഏഴു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. യുവതിയുടെ ശരീരത്തില്‍നിന്നും ലഹരി മരുന്നിന്റെ സാംപിളുകള്‍ ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് ബലമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവച്ച് പീഡിപ്പിച്ചതാകാമെന്നാണ് പോലീസ് കണ്ടെത്തല്‍.

നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ നാലു പ്രതികളുടെയും വധസിക്ഷ സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

 
Other News in this category

 
 




 
Close Window