Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജാതിയല്ല, സാമ്പത്തിക സംവരണമാണ് വേണ്ടത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
REPORTER

മലപ്പുറം: ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബ്രാഹ്മണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചു പേര്‍ സമ്പന്നരായിട്ടുണ്ട്. ഇടതുപക്ഷത്തിനും ഈ നിലപാട് തന്നെയാണുള്ളത്. ഉയര്‍ന്ന സമുദായമായതു കൊണ്ടു കാര്യമില്ല. മുന്നോക്കാകാരിലെ പിന്നാക്കക്കാര്‍ക്കും സംവരണം നല്‍കണം. എന്നാല്‍ പിന്നാക്കക്കാരിലെ മുന്നോക്കക്കാരെ ഒഴിവാക്കുകയും വേണം. ഇക്കാര്യത്തില്‍ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നതിനാല്‍ പാര്‍ട്ടി പലപ്പോഴും ഒറ്റപ്പെടാറാണ് പതിവ്. എല്ലാ ജാതിയിലും കുറച്ച് സമ്പന്നരുണ്ട്. ഭൂപരിഷ്‌കരണത്തിന്റെ ഇരകളാണ് ബ്രാഹ്മണര്‍. ഏതാനും പേരുടെ കൈയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ആയിരക്കണക്കിന് പേരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ് ഭൂപരിഷ്‌കരണത്തിലൂടെ സംഭവിച്ചത്. ഭൂപരിഷ്‌കരണം നടപ്പിലാക്കിയിട്ടും രണ്ട് ലക്ഷം പേര്‍ക്ക് വീടില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ ബ്രാഹ്മണരും ഉള്‍പ്പെടും.

ഈ പാവങ്ങളെയും ദലിത് വിഭാഗത്തിലെ പാവങ്ങളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള സംവരണവും സംവിധാനവുമാണ് ഉണ്ടാവേണ്ടത്. സാമ്പത്തിക, സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ സംഘടിത ശ്രമങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വത്തിന് കീഴില്‍ 1400ഓളം അമ്പലങ്ങളുണ്ട്. ഇവയില്‍ തിരി വെക്കാന്‍ പോലും സാമ്പത്തിക ശേഷി ഇല്ലാത്തവയും വരുമാനം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നവയുമുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം പോലെ കുറ്റമറ്റ നിയമം മലബാര്‍ ദേവസ്വം നിയമത്തിലും കൊണ്ടു വരുമെന്നും ഇതിനായി വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചിതായും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ശ്രീപുഷ്പക ബ്രാഹ്്മണ സേവാ സംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ ഡോ. പ്രദീപ് ജ്യോതി അധ്യക്ഷതവഹിച്ചു.

 
Other News in this category

 
 




 
Close Window