Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സര്‍ക്കാര്‍ സെന്‍കുമാറിനിട്ട് പണി കൊടുത്തു
REPORTER

 തിരുവനന്തപുരം: പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്നുമുള്ള കുറിപ്പോടെ, അദ്ദേഹത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമാക്കാനുള്ള നിയമനശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. സെന്‍കുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹത്തിന് മറ്റൊരു നിയമനം ലഭിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. 

സെന്‍കുമാറിനെതിരായ പരാതികള്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി അറിഞ്ഞിരുന്നില്ലെന്നും കേന്ദ്രത്തിന് നല്‍കിയ ഫയലില്‍ സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാസ്ഥാപനമായ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അദ്ദേഹത്തെ നിയമിക്കുന്നത് അതിന്റെ വിശ്വാസ്യത തകര്‍ക്കും. മുതിര്‍ന്ന ഐ.എ.എസുകാരെയാണ് ട്രിബ്യൂണല്‍ അംഗങ്ങളാക്കുക, ഐ.പി.എസുകാരെയല്ലെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടുതല്‍പേരെ ഉള്‍പ്പെടുത്തി നിയമനപട്ടിക വിപുലപ്പെടുത്താമെന്ന കുറിപ്പോടെ ഫയല്‍ ഗവര്‍ണര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ 20ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാരിന്റെ അഭിപ്രായം പ്രത്യേകം കേന്ദ്രത്തെ അറിയിക്കാവുന്നതാണെന്നും ഗവര്‍ണര്‍ പി. സദാശിവം മറുപടി നല്‍കി. ഗവര്‍ണര്‍ ഇടപെടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പോടെ ഫയല്‍ കേന്ദ്രത്തിനയച്ചാല്‍ മതിയെന്ന് കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് പ്രത്യേക കുറിപ്പുസഹിതം നിയമനശുപാര്‍ശ കേന്ദ്രത്തിന് കൈമാറുന്നത്. 

എന്നാല്‍, മുന്‍ ചീഫ് സെക്രട്ടറി വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എന്ന പേരാണ് സെന്‍കുമാറിനു നല്‍കിയിരുന്നത്. 

2016 ഓഗസ്റ്റില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മികച്ച വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്നു സാക്ഷ്യപ്പെടുത്തിയതാണ്. അഴിമതി ആരോപണത്തിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പില്‍ പലവിധ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണു സെന്‍കുമാറെന്നും അവ അന്വേഷണത്തിന്റെയോ പരിശോധനയുടെയോ വിവിധ ഘട്ടത്തിലാണെന്നും പറയുന്നു.

 
Other News in this category

 
 




 
Close Window