Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
UK Special
  Add your Comment comment
കത്തിയാക്രമണത്തിന് അറുതിയില്ല, ഭീതിയോടെ ലണ്ടന്‍ നിവാസികള്‍
reporter

ലണ്ടന്‍: നഗരത്തില്‍ കഠാര ആക്രമണത്തിന് യാതൊരു അറുതിയുമില്ല. സുരക്ഷ കര്‍ശനമാക്കിയിട്ടും ആക്രമണം തുടര്‍ക്കഥയാകുന്നു. ഞായറാഴ്ച ലണ്ടന്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഒരാള്‍ക്ക് കുത്തേറ്റു. വെസ്റ്റ് കോണ്‍വാള്‍ റോഡിലെ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ഇയാളുടെ കാലിലാണ് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നിലഗുരുതരമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

പത്തു പേരാണ് ലണ്ടന്‍ നഗരത്തില്‍ അടുത്തിടെ കുത്തേറ്റ് മരിച്ചത്. വെസ്റ്റ് ലണ്ടനിലെ ഹെയ്സില്‍ നിന്നുള്ള യുവാവാണ് അവസാനമായി കൊല്ലപ്പെട്ടത്. അക്സ് ബ്രിഡ്ജിന് സമീപം വാട്ടര്‍ലൂ റോഡിലാണ് ആക്രമണം ഉണ്ടായത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

അടുത്തിടെ രണ്ടു സ്ത്രീകളടക്കം ഒമ്പതു പേരാണ് കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം ശക്തമായതോടെ എണ്‍പതംഗ സേനയെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹാര്‍ലേസ്ഡെനിലെ ബാര്‍ബര്‍ഷോപ്പില്‍ മുപ്പതുകാരനായ യുവാവ് കുത്തേറ്റു മരിച്ചിരുന്നു. കിഴക്കന്‍ ലണ്ടനില്‍ കരോലിന ഷിവില്‍ക് എന്ന യുവതിയാണ് യുവാവായ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി മരിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ 24 ശതമാനം വര്‍ധനയാണ് കഠാരയാക്രമണങ്ങളുടെ കാര്യത്തില്‍ ലണ്ടനില്‍ ഉണ്ടായിരിക്കുന്നത്. പുതിയ കൊപാതക പരമ്പരകളുടെ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെ ഈ വിഷയത്തെ നേരിടുമെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി ക്രെസീദ ഡിക്കും വ്യക്തമാക്കി.


 

 
Other News in this category

 
 




 
Close Window