Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ മലയാളിയും
reporter

 ലണ്ടന്‍: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്നാണ് പറയുന്നത്. അതുപോലെയാണ് മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഡോ ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍. ഇദ്ദേഹം വരുന്നതോടെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രമാണ് വഴിമാറുന്നത്. ആദ്യമായാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലയാളി മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ഇദ്ദേഹം ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു കൈ നോക്കുന്നത്. മാഞ്ചസ്റ്റിലെ വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി 2014 ല്‍ ലക്‌സണ്‍ മത്സരിച്ചിരുന്നുവെങ്കിലും ജയിച്ചിരുന്നില്ല. രണ്ടാം സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2004 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ അംഗത്വമുള്ള ലക്‌സണ്‍, 2014 ല്‍ പാര്‍ട്ടിയുടെ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗമായും, മെമ്പര്‍ഷിപ്പ് കാംപെയ്ന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 

തുടര്‍ന്ന് 2014 ല്‍ ലക്‌സണ്‍ കോണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയായിരുന്നു. 85 ,000 ഓളം വോട്ടര്‍മാരാണ് വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞതവണ 60,000 വോട്ടാണ് പോള്‍ ചെയ്തത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ഇദ്ദേഹം. 2001 ല്‍ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷന്‍ എന്നിവ മുഖ്യവിഷയമായി ബിടെക് എന്‍ജിനിയറിങ് ബിരുദം കരസ്ഥമാക്കിയ ലക്‌സണ്‍ കെഎസ്ഇബി യില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു. 2002 ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2007 മുതല്‍ യുകെയില്‍ ഐടി, ടെലികോം എന്നിവയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. 

ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ പരേതനായ കെ.എഫ് അഗസ്റ്റിന്റെയും ത്രേസ്യാമ്മ അഗസ്റ്റിന്റെയും ഏക മകനാണ് ലക്‌സണ്‍. ഭാര്യ ഡോ. മഞ്ജു ലക്‌സണ്‍ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ഡിവിഷണല്‍ റിസേര്‍ച്ച് മാനെജരായി ജോലി ചെയ്യുന്നു. ലിവിയാ മോള്‍, എല്‍വിയാ മോള്‍. എല്ലിസ് എന്നിവര്‍ മക്കളാണ്.

 
Other News in this category

 
 




 
Close Window