Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വരള്‍ച്ചയ്ക്ക് അറുതി, മറ്റൊരു ഇടവപ്പാതിക്കു കൂടി മലയാളികള്‍ തയാറെടുക്കുന്നു
reporter

 ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പ്രവചിച്ചതിലും നേരത്തെ എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 17ന് ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലേക്കെത്തുമെന്ന് കരുതിയിരുന്ന കാലവര്‍ഷം മൂന്ന് ദിവസം മുന്‍പേ എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) വ്യക്തമാക്കി. കാലവര്‍ഷം ഇതിനോടകം നിക്കോബാര്‍ ദ്വീപും തെക്കന്‍ ആന്റമാന്‍ കടലും കടന്നിട്ടുണ്ടെന്ന് ഐഎംഡി അധികൃതര്‍ അറിയിച്ചു.

അതേസമയം പ്രവചിച്ചതിലും നേരത്തെ കാലവര്‍ഷം കേരളാ തീരത്തെത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ കെ ജി രമേശ് അറിയിച്ചു. ആന്റമാന്‍ തീരത്ത് കാലവര്‍ഷം നേരത്തെയെത്തി എന്ന കാരണത്താല്‍ കേരളത്തിലും നേരത്തെ എത്തുമെന്ന് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് ഇന്ത്യയിലേക്കുള്ള കാലവര്‍ഷത്തിന്റെ ആഗമനം. ഇത്തവണയും ഇതേ സമയത്താകും കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. ഇതില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം സ്വാഭാവികമാണെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിലെ മുഖ്യ കാലാവസ്ഥാ നിരീക്ഷകന്‍ മഹേഷ് പലാവത് അറിയിച്ചു.

 
Other News in this category

 
 




 
Close Window