Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പിണറായി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി; പ്രത്യേക നിയമം വേണ്ട, കൊലപാതകത്തില്‍ കര്‍ശന നടപടി
REPORTER

 

കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സായുധസേന പ്രത്യേക അധികാര നിയമം പ്രയോഗിക്കണമെന്ന ബിജെപി നിലപാടില്‍ വ്യാപക എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെ നിയമസഭ അപലപിച്ചു 

കണ്ണൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് സത്വര നടപടിയെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികളെ തിരിച്ചറിഞ്ഞു. കണ്ണൂരില്‍ സായുധസേന പ്രത്യേക അധികാര നിയമം പ്രായോഗികമല്ല നിയമത്തിനെതിരെ വ്യാപക എതിര്‍പ്പാണെന്നും മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിച്ചു. 

ഗവര്‍ണറുടെ ഇടപെടലിന് വഴിവച്ചത് സിപിഎം നിലപാടാണെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ പ്രതിപക്ഷം ബിജെപി നിലപാടിനെതിരെ ആഞ്ഞടിച്ചു 

ബിജെപി നിലപാടിനെ ഒ രാജഗോപാല്‍ എംഎല്‍എ പാടെ തള്ളി കണ്ണൂര്‍ കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനമെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ തെറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ നടപടി പരിശോധിച്ച് കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെ അപലപിച്ച നിയമസഭ. ബിജെപിയുടേത് ഫാസിസ്റ്റ് നടപടിയെന്ന് മുഖ്യമന്ത്രി. ഗവര്‍ണ!ര്‍ കളിപ്പാവയല്ലെന്നും ബിജെപി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യുവാക്കളുടെ വികാര പ്രകടനം മാത്രമെന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. അതേ സമയം കണ്ണൂര്‍ കൊലപാതകത്തില്‍ 

 
Other News in this category

 
 




 
Close Window