Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാനാ ക്രൈ വൈറസ് ബാധിച്ച കേരളത്തിലെ മൂന്നു ജില്ലകള്‍ തിരിച്ചറിഞ്ഞു: ഇ-മെയില്‍ അയയ്ക്കുന്നവരും സ്വീകരിക്കുന്നവരും ശ്രദ്ധിക്കുക
reporter
ലോകത്ത് നിരവധി കമ്പ്യൂട്ടറുകള്‍ തകറാറിലാക്കിയ സൈബര്‍ ആക്രമണം കേരളത്തിലും വ്യാപകമാവുന്നു. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ തൃശ്ശൂരിലും കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടു. അതേസമയം, വയനാട്ടിലെ തരിയോട് പഞ്ചായത്തിലാണ് സംസ്ഥാനത്ത് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പത്തനം തിട്ടയിലെ അരുവാപ്പുലത്തും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തരിയോട് പഞ്ചായത്ത് ഓഫീസിലെ 4 കംപ്യൂട്ടറുകളാണ് തകരാറിലായത്.
പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടര്‍ സംവിധാനം തകര്‍ന്നു. വൈറസ് ആക്രമണം ഭയന്ന് ചില ബാങ്കുകള്‍ എ.ടി.എമ്മുകള്‍ അടച്ചിട്ടു. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് എക്‌സ്.പി ഓപറ്റേറ്റിങ് സിസ്റ്റം മാറ്റിയതിന് ശേഷം മാത്രം എടിഎമ്മുകള്‍ തുറന്നാല്‍ മതിയെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക്, നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈകുന്നേരം തൃശൂര്‍ അന്നമനട, കുഴൂര്‍ പഞ്ചായത്തുകളിലെ എട്ട് കംമ്പ്യൂട്ടറുകറിലും വാനാ ക്രൈ ബാധിച്ചു. ചില കമ്പ്യൂട്ടറുകളില്‍ നിന്ന് 300 ഡോളര്‍ ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചിട്ടുണ്ട്. നിരവധി സുപ്രധാന രേഖകളുള്ള കമ്പ്യൂട്ടറുകളാണ് വൈറസ് ബാധിച്ചത്. പഞ്ചായത്തുകളില്‍ സാങ്കേതിക സഹായം നല്‍കുന്ന ഐ.കെ.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റ് കമ്പ്യൂട്ടറുകള്‍ തുറന്നിട്ടില്ല.


വെള്ളിയാഴ്ച വൈകീട്ട് 3 മണിയോടെ കംപ്യൂട്ടറുകളില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ എന്താണെന്ന് വ്യക്തമാകാത്തതിനാല്‍ കംപ്യൂട്ടറുകള്‍ ഓഫാക്കുകയായിരുന്നു.എന്നാല്‍ ഇന്ന് രാവിലെ വീണ്ടും പരിശോധിച്ചപ്പോഴാണ് വാനാക്രൈ ആക്രമണമാണെന്ന് വ്യക്തമായത്. പഞ്ചായത്ത് ഓഫീസില്‍ 10 കംപ്യൂട്ടറുകളുണ്ട്. ഇതില്‍ വിന്‍ഡോ 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള 4 കംപ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്.കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ 300 ഡോളറിന്റെ ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകര്‍ക്കുമെന്നും ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ട്.പത്തനം തിട്ട അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെ കംപ്യൂട്ടറുകളും സമാന രീതിയില്‍ വൈറസ് ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഇതുവരെ 150 രാജ്യങ്ങളിലായി ഒരു ലക്ഷം സ്ഥാപനങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ട്.ലോകമെമ്പാടും 2 ലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ വാനാക്രൈ മൂലം തകരാറിലായതായി കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ മൈക്രോസോഫ്റ്റിന്റെ പാച്ച് ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സൈബര്‍ ഡോമിന്റെ നിര്‍ദേശമുണ്ട്.എം. എസ് 17010 എന്ന ഫയലാണ് ഉള്‍പ്പെടുത്തേണ്ടത്. കരയണം എര്‍ത്ഥമുള്ള വാനാ ക്രൈ എന്ന പേരിലുള്ള റാന്‍സംവെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ആക്രമിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്ന രീതിയാണ് സൈബര്‍ ക്രിമിനലുകള്‍ നടത്തിവരുന്നത്.ഇന്ത്യയില്‍ ആന്ധ്ര പൊലീസിന്റെ 102 കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയില്‍ നിന്ന് കൈക്കലാക്കിയ സൈബര്‍ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കംപ്യൂട്ടറുകള്‍ തകര്‍ത്തതെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലും വാനാക്രൈ സൈബര്‍ ആക്രമണം രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കംപ്യൂട്ടറുമാണ് തകരാറിലായത്. ആറ് കംപ്യൂട്ടറുകളിലെ മുഴുവന്‍ ഫയലുകളും നശിപ്പിച്ചു.

100 രാജ്യങ്ങള്‍ക്ക് റാന്‍സംവെയര്‍ ഭീഷണി ലഭിച്ചുകഴിഞ്ഞു. റാന്‍സംവെയര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കേരള പൊലീസ് സൈബര്‍ ഡോം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
റാന്‍സംവയര്‍ ഒരു ഉപദ്രവകാരിയായ സോഫ്റ്റ് വെയര്‍ ആണ്. അത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളെ encrypt ചെയ്ത് നമുക്കു ഉപയോഗിക്കാന്‍ പറാത്ത രീതിയില്‍ ആക്കി മാറും. എന്നിട്ട് ആ കമ്പ്യൂട്ടര്‍, മൊബൈല്‍ സെര്‍വറിനെ തിരിച്ചു പഴയ രീതിയില്‍ ആക്കി മാറ്റാന്‍ ആയി പണം ആവശ്യപ്പെടും . അടുത്തിടെ Wannacry എന്ന പേരില്‍ ഒരു ഭയാനകമായ റാന്‍സoവയര്‍ ലോകം മുഴുവനും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകം ഇതുവരെ കണ്ടതില്‍ വച്ച്ഏറ്റവും വലിയ റാന്‍സംവയര്‍ അറ്റാക്കാണിത്.

Wannacry റാന്‍സംവെയര്‍ വിന്‍ഡോസ് കമ്പ്യൂട്ടറിനെ ആണ്അറ്റാക്ക് ചെയ്യുന്നത്. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY എന്നിങ്ങനെ പല പേരുകളിലായി പടരുന്നുണ്ട്.വിന്‍ഡോസില്‍ ഉള്ള SMBലെ ഒരു സെക്യൂരിറ്റി ലൂപ് ഹോള്‍ വഴിയാണ്ഇത് പടരുന്നത്. Etternal Blue എന്ന് പേരുള്ള vulnerabiltiy ആണ് ഇതിനായി ഉപയോഗിക്കുന്നത് .

വിന്‍ഡോസ് 10 നു മുന്നേ ഉള്ള MS17 010 എന്ന സെക്യൂരിറ്റി vulnerabiltiy യുടെ പാച്ച് അപ്‌ഡേറ്റ് ചെയ്യാത്ത എല്ലാ വിന്‍ഡോസ് വേര്‍ഷനിലും ഇത് ബാധിക്കാവുന്നതാണ്. ഒരു കമ്പ്യൂട്ടറില്‍ ഇത് ബാധിച്ചാല്‍ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും . അതിനു ശേഷം countdown ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതില്‍ ഹാക്കറിനു നല്‍കേണ്ട 300$ എങ്ങവന നല്‍കണമെന്നും , അത് കൊടുത്തില്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്ന തിയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ doublepulsar എന്ന ഒരു backdoor ഉം അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.
Eternalblue എന്ന സെക്യൂരിറ്റ് വുള്‍നിറൈിലിറി വഴി ആണിത് പരക്കുന്നത്. ഇന്റര്‍നെറ്റില്‍ ഉള്ള അനാവശ്യമായ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും , അജ്ഞാതരുടെ മെയില്‍ അറ്റാച്ച്‌മെന്റ് വഴിയും ഇത് പടരും . ഇത് കൂടാതെ ഒരു നെറ്റ് വര്‍ക്കില്‍ സ്വന്തമായി പടര്‍ന്നു പിടിക്കാനും ഉള്ള കഴിവ് ഇതിനുണ്ട്. ആദ്യം നെറ്റ് വര്‍ക്കിലെ കമ്പ്യൂട്ടറുകളെ ഇത് സ്‌കാന്‍ ചെയ്ത് etternalblue എന്ന സെക്യൂരിറ്റി വീഴ്ച്ച ഉണ്ടോ എന്ന് പരിശോധിക്കുന്നു. ഉണ്ടെങ്കില്‍ അത് വഴി ആ കമ്പ്യൂട്ടറില്‍ റാന്‍സംവയര്‍ കയറുന്നു. അതിനു ശേഷം ഇത് വീണ്ടും തുടര്‍ന്ന് നെറ്റ് വര്‍ക്കിലെ ബാക്കി ഉള്ള കമ്പ്യൂട്ടറിനെ കൂടി നശിപ്പിക്കുന്നു .
 
Other News in this category

 
 




 
Close Window