Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
UK Special
  Add your Comment comment
സ്‌കൂള്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വെട്ടിക്കുറവ്, പൊതുആരോഗ്യമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു
reporter

 ലണ്ടന്‍: പൊതു ആരോഗ്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ ലക്ഷണം പ്രകടമായി തുടങ്ങി. ഇതിന്റെ ഭാഗമായി സ്‌കൂള്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് സര്‍ക്കാര്‍ വരുത്തിയത്. ഇതുകൂടാതെ ഹെല്‍ത്ത് വിസിറ്റര്‍മാരുടെ എണ്ണവും ഗണ്യമായി കുറച്ചു. ഇതോടെ കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനോ അവര്‍ക്ക് വേണ്ട ചികിത്സയോ മറ്റു സൗകര്യങ്ങളോ ഏര്‍പ്പെടുത്താനോ ആളില്ലാത്ത അവസ്ഥയായി. ഇതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കുട്ടികളുടെ ആരോഗ്യമേഖലയ്ക്കായി പ്രതിവര്‍ഷം 3 ബില്യണ്‍ പൗണ്ടാണ് നീക്കിവയ്ക്കുന്നത്.

എന്നാല്‍ ഇത് വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിനെതിരേ ലേബര്‍ പാര്‍ട്ടി തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.


രാജ്യത്ത് കുട്ടികളില്‍ അമിതവണ്ണവും മാനസിക പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി വാഗ്ദാനം. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിദഗ്ധര്‍. ഈ സാഹചര്യത്തില്‍ ഇവരുടെ ആരോഗ്യസംരക്ഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2010 ല്‍ 3000 സ്‌കൂള്‍ നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 2500 ആയി കുറഞ്ഞു. 16 ശതമാനം കുറവ്. അതേസമയം, കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. ഹെല്‍ത്ത് വിസിറ്റര്‍മാരുടെ കാര്യത്തിലും ഇതാണ് സ്ഥിതി.

 
Other News in this category

 
 




 
Close Window