Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
പ്രൈമറി സ്‌കൂളില്‍ കത്തിക്കുത്ത്, മുപ്പതുകാരി ആശുപത്രിയില്‍. സ്‌കൂള്‍ അടച്ചു
reporter

ലണ്ടന്‍: യുകെ തലസ്ഥാനം ലണ്ടന്‍ ഓരോ ദിവസവും ഭീതി ജനിപ്പിക്കുകയാണ്. കഠാര ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പ്രതിദിനം പരുക്കേല്‍ക്കുന്നത്. പ്രൈമറി സ്‌കൂളില്‍ മുപ്പതുകാരിക്ക് നേരേയാണ് ഏറ്റവുമൊടുവില്‍ ആക്രമണം ഉണ്ടായത്. ട്രാന്‍മേറിലെ ടെംപിള്‍ റോഡിലുള്ള ഡെവണ്‍ഷെയര്‍ പാര്‍ക്ക് പ്രൈമറി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അറുപത്തിയൊന്നുകാരിയെ അറസ്റ്റ് ചെയ്തു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരുതരമാണ്. ഇരുവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. യുവതിയുടെ കൈക്കാണ് കുത്തേറ്റത്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണ കാരണം വ്യക്തമല്ല. ആഭ്യന്തര പ്രശ്‌നമാണ് കാരണമെന്ന് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഞായറാഴ്ച ലണ്ടന്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. വെസ്റ്റ് കോണ്‍വാള്‍ റോഡിലെ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ഇയാളുടെ കാലിലാണ് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തു പേരാണ് ലണ്ടന്‍ നഗരത്തില്‍ അടുത്തിടെ കുത്തേറ്റ് മരിച്ചത്. വെസ്റ്റ് ലണ്ടനിലെ ഹെയ്‌സില്‍ നിന്നുള്ള യുവാവാണ് അവസാനമായി കൊല്ലപ്പെട്ടത്. അക്‌സ് ബ്രിഡ്ജിന് സമീപം വാട്ടര്‍ലൂ റോഡിലാണ് ആക്രമണം ഉണ്ടായത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

അടുത്തിടെ രണ്ടു സ്ത്രീകളടക്കം ഒമ്പതു പേരാണ് കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം ശക്തമായതോടെ എണ്‍പതംഗ സേനയെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹാര്‍ലേസ്‌ഡെനിലെ ബാര്‍ബര്‍ഷോപ്പില്‍ മുപ്പതുകാരനായ യുവാവ് കുത്തേറ്റു മരിച്ചിരുന്നു. കിഴക്കന്‍ ലണ്ടനില്‍ കരോലിന ഷിവില്‍ക് എന്ന യുവതിയാണ് യുവാവായ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി മരിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ 24 ശതമാനം വര്‍ധനയാണ് കഠാരയാക്രമണങ്ങളുടെ കാര്യത്തില്‍ ലണ്ടനില്‍ ഉണ്ടായിരിക്കുന്നത്. പുതിയ കൊപാതക പരമ്പരകളുടെ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെ ഈ വിഷയത്തെ നേരിടുമെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി ക്രെസീദ ഡിക്കും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window