Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വാനാക്രൈ' കമ്പ്യൂട്ടര്‍ സുരക്ഷ: ശ്രദ്ധിക്കേണ്ടത്
reporter

തിരുവനന്തപുരം: കേരളവും 'വാനാക്രൈ' എന്ന കമ്പ്യൂട്ടര്‍ റാന്‍സംവെയറിന്റെ ആക്രമണ ഭീഷണിയിലാകയാല്‍ കമ്പ്യൂട്ടറുകളും അവയില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും സുരക്ഷിതമാക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സൈബര്‍ വിഭാഗം അഭ്യര്‍ഥിച്ചു. ഉപയോക്താക്കള്‍ ഇതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത് പകര്‍പ്പവകാശമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കില്‍ ഒറിജിനല്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുക.

റാന്‍സംവെയറുകള്‍ ബാധിച്ചാല്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം ഒരിക്കലും നല്‍കാന്‍ ശ്രമിക്കരുത്. അടിയന്തരമായി സിഇആര്‍ടി-കേരള/സിഇആര്‍ടി. ഇന്ത്യ/ഐടി മിഷന്‍/സൈബര്‍ പൊലീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടുക.

സുപ്രധാന വിവരങ്ങളുടെ ബാക്ക് അപ്പ് പതിവായി എടുക്കുകയും അത് മറ്റൊരു സ്റ്റോറേജ് ഡിവൈസില്‍ ഓഫ്‌ലൈനില്‍ സൂക്ഷിക്കുകയും വേണം.

സ്പാം തടയുന്നതിനുള്ള ഒരു ഇ-മെയില്‍ സാധൂകരണ സംവിധാനമായ ഡൊമെയ്ന്‍ പോളിസി ഫ്രെയിം വര്‍ക്ക് (എസ്പിഎഫ്), ഡൊമെയ്ന്‍ മെസേജ് ഓതെന്റിക്കേഷന്‍ റിപ്പോര്‍ട്ടിങ് ആന്‍ഡ് കണ്‍ഫോമന്‍സ് (ഡിഎംഎആര്‍സി), ഡൊമെയ്ന്‍ കീസ് ഐഡന്റിഫൈഡ് മെയില്‍ (ഡികെഐഎം) എന്നിവ സ്ഥാപിക്കുക. റാന്‍സംവെയര്‍ സാമ്പിളുകള്‍ ഭൂരിഭാഗവും ഇ-മെയില്‍ ബോക്‌സുകളില്‍ എത്തുന്നു.


 

 
Other News in this category

 
 




 
Close Window