Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=75.71 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചി ഒബ്‌റോണ്‍ മാളില്‍ തീപ്പിടുത്തം; നാലാം നില പൂര്‍ണമായും കത്തിനശിച്ചു
REPORTER

കൊച്ചി: കൊച്ചി ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം. മാളിന്റെ നാലാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപടര്‍ന്നു പിടിച്ചത്.തീപ്പിടുത്തത്തെ തുടര്‍ന്ന് ഫുഡ് കോര്‍ട്ടിനു സമീപത്തുള്ള മള്‍ട്ടിപ്ലെക്‌സില്‍ നിന്നും പ്ലോ കോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തിരക്കുള്ള സമയമുള്ളതിനാല്‍ തീപ്പിടുത്തത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.നാലാം നില പൂര്‍ണമായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. അതേസമയം ആളപായമില്ലെന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. പത്തിലധികം യൂണിറ്റ് ഫയര്‍ ഫോഴ്‌സ് ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പൊലീസ് യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.

മാളിന്റെ നാലം നില പൂര്‍ണമായും കത്തിനശിച്ച നിലയിലാണുള്ളത്. തീ മറ്റ് നിലകളിലേക്ക് പടരാതിരിക്കാനാണ് ഫയര്‍ ഫോഴ്‌സ് അധികൃതരുടെ ശ്രമം. അതേസമയം നാലാം നിലയില്‍ ജലം എത്തിക്കാനും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. മാളില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടുന്നത്.

 
Other News in this category

 
 




 
Close Window