Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
സിനിമ
  Add your Comment comment
ദൈവ ഹിതമെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് രജനീകാന്ത്
reporter
സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്ന് ബി.ജെ.പി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുമെന്ന് ബി.ജെ.പി നേതാവ് എസ്. പ്രകാശാണ് പറഞ്ഞത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിശ്വസനീയമായ ബദല്‍ ഉയര്‍ന്നു വരുമെന്നും പ്രകാശ് പറഞ്ഞു.

ദൈവഹിതമെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഇന്നലെ രജനീകാന്ത് പറഞ്ഞിരുന്നു. രജനീകാന്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ രജനീകാന്ത് ജനങ്ങള്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു.

ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് രജനീകാന്ത് സൂചന നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്തുണ നല്‍കിയത് അബദ്ധമായെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window