Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
Teens Corner
  Add your Comment comment
മിസിസ് ഇന്ത്യ എര്‍ത്ത് ആദ്യ റണ്ണര്‍ അപ്. മിസിസ് ഇന്ത്യ യുഎന്‍ ക്ലാസിക് ജേത്രി. ശരീരത്തിനും മനസ്സിനും ഉണര്‍വേകാന്‍ നീപാ പണ്ഡിറ്റ് എന്ന പതിനെട്ടുകാരി കണ്ടെത്തിയ വഴി ദിവസം 10 കിലോമീറ്റര്‍ സൈക്കിള്‍ യാത്രയായിരുന്നു.
reporter
പോയ വര്‍ഷം മിസിസ് ഇന്ത്യ എര്‍ത്ത് ആദ്യ റണ്ണര്‍ അപ് ആയ നീപ ഈ വര്‍ഷം മിസിസ് ഇന്ത്യ യുഎന്‍ ക്ലാസിക് ജേത്രിയായി. പച്ചമരുന്നുകളുടെ, ഔഷധ സസ്യങ്ങളുടെ വലിയ സാധ്യതകള്‍ ഇന്ത്യയിലെങ്ങും പ്രചരിപ്പിക്കുന്ന ഈ ഗുജറാത്തി സുന്ദരി ജമൈക്കയിലെ യുഎന്‍ മല്‍സര വേദിയില്‍ അവയ്ക്ക് ആഗോള ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിക്കും.

സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ പഠിത്തവും ജോലിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകേണ്ടിവന്നപ്പോള്‍ ശരീരത്തിനും മനസ്സിനും ഉണര്‍വേകാന്‍ നീപാ പണ്ഡിറ്റ് എന്ന പതിനെട്ടുകാരി കണ്ടെത്തിയ വഴി ദിവസം 10 കിലോമീറ്റര്‍ സൈക്കിള്‍ യാത്രയായിരുന്നു. പക്ഷേ, അതു സ്ത്രീ പുരുഷ സമത്വത്തിനായുള്ള വലിയൊരു പോരാട്ടത്തിന്റെ തുടക്കമാകുമെന്നു നീപ കരുതിയില്ല.

നാഗ്പുരില്‍ സാധാരണ ഗുജറാത്തി കുടുംബത്തില്‍ ജനിച്ച നീപ പ്ലസ് ടു പരീക്ഷാഫലം വരും മുന്‍പേ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി. പക്ഷേ, സ്‌കൂളില്‍ അധ്യാപികമാര്‍ സാരി ധരിക്കണമെന്നു നിര്‍ബന്ധം. താന്‍ സൈക്കിളിലാണു വരുന്നതെന്നും സല്‍വാറും കുര്‍ത്തയും ധരിക്കാന്‍ അനുവദിക്കണമെന്നും നീപ പ്രിന്‍സിപ്പലിനോട് അഭ്യര്‍ഥിച്ചു. അദ്ദേഹം വഴങ്ങിയില്ല. നീപ മാനേജ്‌മെന്റിനെ സമീപിച്ചു. അങ്ങനെയെങ്കില്‍ പുരുഷ അധ്യാപകര്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ചു സ്‌കൂളില്‍ വരാന്‍ പാടില്ലെന്നും അവര്‍ ദോത്തിയും കുര്‍ത്തയും ധരിക്കണമെന്നും നീപ വാദിച്ചു.

പ്രശ്‌നം മാനേജ്‌മെന്റ് ഗൗരവമായി ചര്‍ച്ച ചെയ്തു. വാര്‍ത്ത നാഗ്പുരിലെങ്ങും പ്രചരിച്ചു. ഒടുവില്‍ അധ്യാപികമാര്‍ക്കു സല്‍വാറും കുര്‍ത്തയും ധരിക്കാന്‍ അനുമതിയായി.'' ഇന്നും അധ്യാപികമാര്‍ ഇക്കാര്യത്തില്‍ എന്നോടു നന്ദി പറയാറുണ്ട്'' നീപ പറഞ്ഞു.

ജോലി ചെയ്തുകൊണ്ടുതന്നെ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്നു വാണിജ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. സൈക്കിള്‍ യാത്ര ഹരമായിരുന്നെങ്കിലും റോഡ് റേസില്‍ താല്‍പര്യമില്ലായിരുന്നു. പകരം ഫാഷന്‍ ഷോയിലും സൗന്ദര്യ മല്‍സരത്തിലുമൊക്കെയായി ശ്രദ്ധ. സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ ഫാഷന്‍ ഷോകളില്‍ റാംപില്‍ ചുവടുവച്ച നീപ സമ്മാനങ്ങള്‍ നേടി.

എട്ടു വര്‍ഷം അധ്യാപികയായിരുന്ന നീപ അത് ഉപേക്ഷിച്ച് കൊറിയോഗ്രഫറായി; 'ഇന്റര്‍കാഡ് ഇന്ത്യ'യില്‍ ഇവന്റ് മാനേജരായി. 96 ല്‍ നെമോണിക് ഡിസൈന്‍ മല്‍സരം സംഘടിപ്പിക്കുക മാത്രമല്ല, അതിന്റെ കൊറിയോഗ്രഫറുമായി അതേ വര്‍ഷം മനീഷ് സിങ്ങിനെ വിവാഹം കഴിച്ചു.


അടുത്ത മാസം ജമൈക്കയില്‍ മിസിസ് യുഎന്‍ ക്ലാസിക് സൗന്ദര്യ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന നീപ പറയുന്നു 'ഞാന്‍ ഇന്ത്യയിലെ സ്ത്രീശക്തിയുടെ പ്രതിനിധിയാണ്'. പതിനെട്ടാം വയസ്സില്‍ കൈവരിച്ച മനക്കരുത്തും പോരാട്ടവീര്യവും തന്നെ ജൈത്രയാത്രയുടെ അടിത്തറ.
 
Other News in this category

 
 




 
Close Window