Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മൂന്നു തവണ തലാക്ക് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന പരിപാടിക്ക് 1400 വര്‍ഷം പഴക്കമുണ്ടെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
reporter
മുത്തലാഖ് 1400 വര്‍ഷമായുള്ള ആചാരമാണ് അത് അനിസ്ലാമികമാണെന്ന് പറയാന്‍ ആര്‍ക്കും അവാകാശമില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. മുത്തലാഖില്‍ മാറ്റം വരണമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സൂചിപ്പിച്ചു. മുത്തലാഖ് ഒരു നല്ല ആചാരമാണെന്ന് അഭിപ്രായമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
637ാം ആണ്ട് മുതല്‍ മുത്തലാഖ് നിലവിലുണ്ടെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. മുത്തലാഖ് വിശ്വാസത്തിന്റെ കാര്യമാണ്. ഭരണഘടനാപരമായ ധര്‍മ്മമോ നീതിയോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും സിബല്‍ വാദിച്ചു. ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വാദം നിലനില്‍ക്കുമെങ്കില്‍ മുസ്ലീം വിശ്വാസത്തിന്റെ ഭാഗമായ മുത്തലാഖും നിലനില്‍ക്കുമെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

മുസ്ലീം വിവാഹവും വിവാഹമോചനവും മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹവും വിവാഹ മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നമെന്നും സിബല്‍ ചോദിച്ചു. ഹദീസില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ് നരിമാന്‍, യു.യു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരുമുണ്ട്.
 
Other News in this category

 
 




 
Close Window