Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
കായികം
  Add your Comment comment
മെസ്സി ഒടുവില്‍ അവളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു
reporter
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. കാമുകിയും ബാല്യകാല സഖിയുമായ ആന്റാണെല്ലാ റോക്‌സെയെയുമായണ് വിവാഹം. കഴിഞ്ഞ പത്തു വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്ന ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. ജൂണ്‍ 30ന് മെസ്സിയുടെ ജന്മദേശമായ റൊസാരിയോയില്‍ വെച്ചായിരിക്കും വിവാഹം. വന്‍ ആഘോഷമായി തന്നെ വിവാഹം നടത്താനുള്ള തീരുമാനത്തിലാണ് മെസ്സി കുടുംബം.

തിയാഗോ(4) അത്തെയോ(1) എന്നിവരാണ് മെസ്സിയുടെ മക്കള്‍. ചെറുപ്പം മുതല്‍ മെസ്സിയും മോഡലായ ആന്റണെല്ലോയും പ്രണയത്തിലാണ്. 10 വര്‍ഷമായി ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഔപചാരികമായി വിവാഹം കഴിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്.

ജൂണ്‍ 24 മെസ്സിയുടെ 30ാം ജന്മിദനമാണ്. ബാഴ്‌സിലോണയുടെ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 12ന് റൊസാരിയോയില്‍ മെസ്സി തിരിച്ചെത്തും. ഇതോടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഔര്‍ ലേഡി ഓഫ് റോസരി ചര്‍ച്ചില്‍ വെച്ചാകും വിവാഹം. ഫുട്‌ബോള്‍ ലോകത്തെ സുഹൃത്തുക്കള്‍ക്കെല്ലാം ക്ഷണം ഉണ്ടാകും.
 
Other News in this category

 
 




 
Close Window