Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sat 27th May 2017
 
 
കായികം
  Add your Comment comment
രണ്ടു മണിക്കൂറിനുള്ളില്‍ വെയ്ന്‍ റൂണി ചൂതാട്ടത്തില്‍ നഷ്ടമാക്കിയത് നാലുകോടി രൂപ
reporter
ഫുട്‌ബോളിനൊപ്പം ചൂതാട്ടത്തിലും നല്ല കമ്പമുള്ള ഇംഗഌഷ് ഫുട്‌ബോളിലെ സൂപ്പര്‍താരം വെയ്ന്‍ റൂണി വെറും രണ്ടു മണിക്കൂറിനുള്ളില്‍ ചൂതാട്ടത്തില്‍ നഷ്ടമാക്കിയത് നാലുകോടി രൂപ. രണ്ടുമാസം മുമ്പ് മാഞ്ചസ്റ്റര്‍ കാസിനോയില്‍ നടന്ന വിശേഷം പുറത്തുവിട്ടത് സണ്‍ പത്രമാണ്. താരത്തിന് അഞ്ചു ലക്ഷം പൗണ്ട് (ഏകദേശം 4.13 കോടി) നഷ്ടമായെന്നാണ് വാര്‍ത്ത. ഒരു വ്യാഴാഴ്ച രാത്രി അര്‍ദ്ധരാത്രിയില്‍ നടന്ന സംഭവം താരത്തിന്റെ ഇമേജ് തന്നെ മാറ്റിയെന്ന് പത്രം പറയുന്നുണ്ട്.

ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ താരത്തിന്റെ വരുമാനം നോക്കിയാല്‍ ഇതൊരു കാര്യമൊന്നമല്ല. വാര്‍ഷിക വരുമാനമായി 1.3 കോടി പൗണ്ട് (107 കോടി രൂപ) സമ്പാദിക്കുന്ന താരത്തിന് ഈ തുക ഒരു വലിയ തുകയേയല്ല. മുമ്പ് ഒരിക്കല്‍ കാസിനോയില്‍ റൂണി കളഞ്ഞത് 50,000 പൗണ്ടായിരുന്നു. അന്ന് ഭാര്യ കോളീന്‍ താരത്തെ വഴക്കു പറയുകയും ചെയ്തിരുന്നു. യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്ററിനായി ഫൈനല്‍കളിക്കാനിരിക്കുകയാണ് താരം.
ഇംഗഌഷ് ഫുട്‌ബോള്‍ താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജീവനാഡിയുമായ വെയ്ന്‍ റൂണിയാണ് ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ സംസാര വിഷയം. കളിയില്‍ ഫോം നഷ്ടപ്പെട്ട് ഉഴറുന്ന താരം വിരമിക്കലിന്റെ വക്കിലാണെന്നും മറ്റുമാണ് അണിയറ സംസാരം. അതേസമയം കഴിഞ്ഞയാഴ്ച താരം നടത്തിയ ഒരു വലിയ ചൂതാട്ടമാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഫുട്‌ബോള്‍ ഗോസിപ്പിലെ പ്രധാന വിശേഷം.
 
Other News in this category

 
 




 
Close Window