Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
ലൗട്ടേന്‍ മേയറായി ഫിലിപ്പ് എബ്രഹാം ഇന്ന് ചുമതലയേല്‍ക്കും, മലയാളികള്‍ക്ക് അഭിമാന നിമിഷം
reporter

ലണ്ടന്‍: യുകെയിലെ മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ലൗട്ടേന്‍ മേയറായി ഇന്ന് പത്തനംതിട്ട വയലത്തല സ്വദേശി പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം ചുമതലയേല്‍ക്കും. ലൗട്ടേണ്‍ പട്ടണത്തിലെ 22 അംഗ കൗണ്‍സില്‍ ഇന്ന് അദ്ദേഹത്തെ മേയറായി തെരഞ്ഞെടുക്കും. അഞ്ചുവര്‍ഷമായി കൗണ്‍സില്‍ അംഗമായ അദ്ദേഹം ഒരുവര്‍ഷമായി ഡെപ്യൂട്ടി മേയറാണ്.

1972ല്‍ ലണ്ടനില്‍ എന്‍ജിനീയറിങ് ഉപരിപഠനത്തിന് എത്തിയ ഫിലിപ്പ് എബ്രഹാം ഇപ്പോള്‍ ലണ്ടനിലെ മലയാള വാര്‍ത്താമാധ്യമ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും സജീവമാണ്. 25 വര്‍ഷമായി ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള ലിങ്ക്‌സ് എന്ന പത്രം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

22 അംഗ കൗണ്‍സിലില്‍ ലൗട്ടര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധിയായാണ് ഇദ്ദേഹമെത്തിയത്. നിലവില്‍ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഫിലിപ്പ് ഏബ്രഹാം എത്തുന്നത്. 

വയലത്തല കുഴിയംമണ്ണില്‍ പള്ളിക്കല്‍ പരേതരായ പി.പി. ഏബ്രഹാമിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനും മുന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ പള്ളിക്കലിന്റെ സഹോദരനുമാണ്. 

 
Other News in this category

 
 




 
Close Window