Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
UK Special
  Add your Comment comment
സുരക്ഷാ ഭീഷണി: പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ ജീവനക്കാരെ ലണ്ടനില്‍ കസ്റ്റഡിയിലെടുത്തു
reporter

ലണ്ടന്‍: പാക്കിസ്ഥാന്‍ തലസ്ഥാനം ഇസ്ലാമാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പതിനാലു ജീവനക്കാരെ ലണ്ടനില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം വിമാനത്തിനുള്ളില്‍ വിശദമായ പരിശോധന നടത്തി. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ജീവനക്കാരെ വിശദമായി ചോദ്യംചെയ്യുകയും ചെയ്തു. സുരക്ഷഭീഷണിയെ തുടര്‍ന്നാണ് ജീവനക്കാരെ തടഞ്ഞുവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

പി.കെ-785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി ചോദ്യംചെയ്തത്. ഇസ്ലാമാബാദില്‍നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 2.50ന് ലണ്ടനിലെത്തിയതായിരുന്നു വിമാനം. യാത്രക്കാരെയെല്ലാം പുറത്തിറക്കിയശേഷമായിരുന്നു നടപടി. ജീവനക്കാരെ വിട്ടയച്ചുവെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയാറായിട്ടില്ല.

 
Other News in this category

 
 




 
Close Window