Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.71 INR
ukmalayalampathram.com
Wed 18th Oct 2017
 
 
അസോസിയേഷന്‍
  Add your Comment comment
ജിന്‍സിക്ക് ഇന്ന് യുകെ മലയാളികള്‍ വിടപറയും, പൊതുദര്‍ശനം ഇന്ന്
reporter

ലണ്ടന്‍: യുകെയിലെ മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി ജിന്‍സിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും. ലുട്ടനിലെ ഹോളി ഗോസ്റ്റ് കത്തോലിക്ക പള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണി വരെയാണ് പൊതുദര്‍ശനം. ഇതോടൊപ്പം പ്രാര്‍ഥനാ ശുശ്രൂഷകളും നടക്കും. മലങ്കര കാത്തോലിക്ക സഭ കോര്‍ഡിനേറ്റര്‍ ഫാ തോമസ് മടുക്കമൂട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 

മൂന്നുമാസം മുന്‍പാണ് ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി പഠനത്തിന് ജിന്‍സി യുകെയിലെത്തുന്നത്. ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിച്ച ജിന്‍സിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ആശ്രിത വിസ കിട്ടി ഭര്‍ത്താവ് യുകെയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ദുരന്തം ഉണ്ടായത്. ഭാര്യയുടെ അപകടം അറിഞ്ഞു ഷിജു എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. ജിന്‍സിയുടെ കുടുംബം പൂനെയിലാണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു





പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:



Holy Ghost Catholic Church



33 Westbourne Road



Luton , LU4 8JD

 
Other News in this category

 
 




 
Close Window