Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കുഞ്ഞിന് സഹായവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍, പാരിതോഷികം നല്‍കി മന്ത്രി
reporter

കോട്ടയം: അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മന്ത്രിയുടെ ശമ്പളത്തില്‍ നിന്നും 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി അങ്കമാലിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്നും കയറിയ നാല് വയസ്സുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം പ്രകടമായപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും അസാധാരണമായ മാതൃക പ്രവര്‍ത്തനം കാഴ്ച വച്ചതിനാണ് പാരിതോഷികം. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ ബിനു അപ്പുക്കുട്ടന്‍, ഡ്രൈവര്‍ കെ.വി വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് സമ്മാനം. ഗതാഗത വകുപ്പ് മന്ത്രി പദവിയില്‍ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളത്തില്‍ നിന്ന് 25000 രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

തന്റെ കണ്ടക്‌റിനെയും, ഡ്രൈവറിനെയും മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പാരിതോഷികം പ്രഖ്യാപിച്ചത് അറിയിക്കുകയും ചെയ്തു. ഇത് സമൂഹത്തിനാകെ മാതൃകയാകണമെന്നും ഓരോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറുവാന്‍ പ്രേരണയായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പ് ജനങ്ങള്‍ക്കാകെ നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window