Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു, പ്രതിസന്ധിയിലായി കര്‍ഷകര്‍
reporter

കോട്ടയം: റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനും കൃഷിയുടെ വ്യാപനത്തിനും വേണ്ടി രൂപം നല്‍കിയ റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. പുതുതായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റേഷന്‍ എക്‌സ്‌പോര്‍ട്ട് ഏജന്‍സിയിലേയ്ക്ക് റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള റബര്‍ ആക്ട് റദ്ദാക്കാനുള്ള നടപടികള്‍ വാണിജ്യമന്ത്രാലയം ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ 13 ലക്ഷം വരുന്ന റബര്‍ കര്‍ഷകരാണ് പ്രതിസന്ധിയിലാകുന്നത്. 

സ്‌പൈസസ് ബോര്‍ഡ്, കോഫീ, ടീ അടക്കമുള്ള ബോര്‍ഡുകളുടെ ഏകോപനത്തിനായാണ് പ്‌ളാന്റേഷന്‍ എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഏജന്‍സി എന്നപേരില്‍ ഒരു പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ കയറ്റുമതി സാധ്യതയുള്ള തോട്ടവിളകളുടെ പ്രത്യേക ഏജന്‍സി രൂപീകരിക്കുമ്പോള്‍ റബറിനെയും ഒഴിവാക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ റബര്‍ ബോര്‍ഡും ഈ ഏജന്‍സിയുടെ കീഴിലാകും. പുതിയ ഏജന്‍സി രൂപീകരണത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി ബോര്‍ഡ് ചെയര്‍മാന്‍മാരുടെ യോഗം വാണിജ്യമന്ത്രാലയം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലേക്ക് റബര്‍ ബോര്‍ഡ് ചെയര്‍മാനെയും വിളിച്ചിട്ടുണ്ട്. റബര്‍ ബോര്‍ഡ് നിര്‍ത്തലാക്കുന്നതിന് മുന്നോടിയായി നിലവിലുള്ള റബര്‍ ആക്ട് റദ്ദാക്കാനുള്ള ശ്രമങ്ങളും വാണിജ്യമന്ത്രാലയം തുടങ്ങിയിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ച് പാസാക്കിയെടുക്കാവുന്ന രീതിയിലാണ് വാണിജ്യമന്ത്രാലയം ഒരുക്കങ്ങള്‍ നടത്തുന്നത്. 

1947 ഏപ്രിലില്‍ നിലവില്‍ വന്ന റബര്‍ ആക്ട് റദ്ദാക്കുകയും അതിന് പിന്നാലെ റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുമാണ് തീരുമാനം. ഇത് സംബന്ധിച്ച് വാണിജ്യമന്ത്രി തത്വത്തില്‍ അംഗീകരിച്ച് ഒപ്പ് വച്ച ഫയല്‍ ഇനി കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി അവതരിപ്പിക്കു. ഇതിനായുള്ള മന്ത്രിസഭാ കുറിപ്പ് വകുപ്പ് മേധാവികള്‍ തയ്യാറാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്തെ റബര്‍ ബോര്‍ഡ് മേഖല ഓഫീസ് മുന്നറിയിപ്പൊന്നുമില്ലാതെ മാറ്റിയതും, ജീവനക്കാരെ സ്ഥലം മാറ്റിയതും ഇതിനു മുന്നോടിയാണെന്നാണ് സൂചന.

 
Other News in this category

 
 




 
Close Window