Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിജെപി എംപിയെ കുടുക്കിയ ഹണിട്രാപ്പ്; യുവതിക്ക് ജാമ്യമില്ല
REPORTER

ന്യൂഡല്‍ഹി: ബിജെപി എംപി കെ. സി. പട്ടേലിനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്ത്രീക്കു ജാമ്യം നിഷേധിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്നും എംപിയെ പോലെ മുതിര്‍ന്ന ഒരു നേതാവിനെ കെണിയില്‍ കുരുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്കു പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടാവാം എന്നുമുള്ള പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റീസ് ഹേമാനി മല്‍ഹോത്ര പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.

കേസില്‍ പ്രതിയാക്കപ്പെട്ട വനിത നേരത്തെ മൂന്നു പേര്‍ക്കെതിരേയും പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം തള്ളിയത്. നേരത്തെ, ബിജെപി എംപി കെ. സി. പട്ടേല്‍ തന്നെ പീഡിപ്പിച്ചതായും മറ്റ് നേതാക്കന്മാര്‍ക്ക് കാഴ്ചവച്ചെന്നും ആരോപിച്ച് രംഗത്തെത്തുകയായിരുന്നു പ്രതി. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മനഃപൂര്‍വം പണം തട്ടുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ നാടകമാണ് ഇതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും കോടതി റിമാന്‍ഡ് ചെയ്തതും.

 
Other News in this category

 
 




 
Close Window