Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
UK Special
  Add your Comment comment
മനുഷ്യ ഇറച്ചി വിതരണം ചെയ്യുന്നുവെന്ന് വ്യാജ വാര്‍ത്ത, ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചുപൂട്ടി
reporter

ലണ്ടന്‍: മനുഷ്യമാംസം അടങ്ങിയ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചുപൂട്ടി. തെക്കു കിഴക്കന്‍ ലണ്ടനിലെ കാരിട്വിസ്റ്റ് ഹോട്ടലാണ് അടച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ പ്രകോപിതരാകുകയും ഹോട്ടലിന് നേരേ ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് ഉടമ ഷീന്റ ബീഗം പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഹോട്ടലിനെതിരേ വാര്‍ത്ത പ്രചരിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും ഉടമ അറിയിച്ചു. അതേസമയം, വാര്‍ത്ത ബിസിനസിനെ സാരമായി ബാധിച്ചുവെന്നും ഇവര്‍ പറഞ്ഞു. അറുപതു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലാണിത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ്. വ്യക്തിവൈരാഗ്യമാണ് വാര്‍ത്തക്ക് പിന്നിലെന്നും സൂചന. ന്യൂ ക്രോസ് റസ്റ്ററന്റില്‍ മനുഷ്യമാംസം അടങ്ങിയ ഭക്ഷണം വിതരണം ചെയ്തതിന് ഹോട്ടല്‍ ഉടമ രാര്‍ജന്‍ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും ഇവിടെ നിന്ന് 9 മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയതായും വാര്‍ത്തയില്‍ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രശ്‌നം കൈവിട്ടു പോയത്. ഇതോടെയാണ് പൊലീസിന്റെ സഹായം തേടിയത്. ജനങ്ങളുടെ വിശ്വാസം തിരിച്ചെടുക്കാന്‍ പ്രയാസമാണെന്നും ഉടമ പറയുന്നു.

 
Other News in this category

 
 




 
Close Window