Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
UK Special
  Add your Comment comment
കിറ്റ്കാറ്റ് രൂപം ആര്‍ക്കും സ്വന്തമല്ല, കാഡ്ബറിക്കും ആവാം
reporter

ലണ്ടന്‍: രൂപം ആര്‍ക്കും സ്വന്തമല്ല. യുകെ കോടതിയുടെ നിര്‍ണായക വിധി തിരിച്ചടിയായത് നെസ്ലെ എന്ന അതികായന്മാര്‍ക്ക്. ഒരു ദശാബ്ദത്തോളമായി നീണ്ട നിയമപോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം അറുതിയായത്. ചോക്ലേറ്റ് വിപണിയിലെ രണ്ട് അതികായന്മാരായ നെസ്ലെയും കാഡ്ബറീസും തമ്മിലായിരുന്നു പോരാട്ടം. സ്വിസ് കമ്പനിയായ നെസ്ലെ തങ്ങളുടെ പ്രമുഖ ഉല്‍പന്നമായ കിറ്റ്കാറ്റിന്റെ നാലുവിരല്‍ രൂപത്തിന് ട്രേഡ്മാര്‍ക്ക് അവകാശപ്പെട്ട് ബ്രിട്ടീഷ് കമ്പനി കാഡ്ബറിക്കെതിരെ നല്‍കിയ പരാതിയിലാണ് യുകെയിലെ അപ്പീല്‍ കോടതി ബുധനാഴ്ച വിധി പറഞ്ഞത്. 

കിറ്റ്കാറ്റിന്റെ നാലുവിരല്‍ രൂപത്തിന് ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്. ട്രേഡ്മാര്‍ക്കിന് രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി യുകെ ഹൈക്കോടതിയും യൂറോപ്യന്‍ യൂണിയന്‍ കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് നെസ്ലെ അപ്പീല്‍ കോടതിയെ സമീപിച്ചത്. അപ്പീല്‍ കോടതി വിധിക്കെതിരെ നെസ്ലെ യുകെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയുന്നു.

പ്രമുഖ ഉല്‍പന്നമായ ഡെയറി മില്‍ക്കിന്റെ പര്‍പ്പിള്‍ നിറത്തിന് ട്രേഡ്മാര്‍ക്ക് നേടാനുള്ള കാഡ്ബറിയുടെ ശ്രമം നേരത്തേ നെസ്‌ലെ കോടതിയില്‍ എതിര്‍ത്ത് തോല്‍പിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയായ റോണ്‍ട്രീയാണ് നാലുവിരല്‍ രൂപത്തിലുള്ള ചോക്ലറ്റ് 1935ല്‍ ആദ്യമായി വിപണിയിലെത്തിച്ചത്. 1998ല്‍ റോണ്‍ട്രീയെ നെസ്ലെ ഏറ്റെടുക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window