Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി വനിതകള്‍ക്ക് സംഘടന
reporter

കൊച്ചി: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയില്‍ വനിതാ സംഘടന.'വിമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്ന പേരില്‍ മഞ്ജു വാര്യര്‍,ബീനാപോള്‍, വിധു വിന്‍സന്റ്, സജിതാമഠത്തില്‍, റീമാ കല്ലിങ്കല്‍, പാര്‍വ്വതി, ദീദീ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നടിമാരുടെ സംഘം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. 

ഇത് നിലവിലുള്ള ഒരു സംഘടനയ്ക്കും ബദല്‍ അല്ലെന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഗൗരവമായി ഉന്നയിക്കാനും ചര്‍ച്ചയാകാനും വേണ്ടിയാണെന്നും നേതൃത്വം പറയുന്നു. അമ്മ, ഫെഫ്ക, മാക്ട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം.

കൊച്ചിയില്‍ നടിയ്ക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സ്ത്രീകളുടെ സംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന് വന്നത്. സിനിമയിലും അനുബന്ധ മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്ന് നേരത്തെ ഇവര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു.

 
Other News in this category

 
 




 
Close Window