Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
UK Special
  Add your Comment comment
പണം പലിശക്ക് കൊടുത്തു ലക്ഷങ്ങള്‍ സമ്പാദിച്ച യുകെ മലയാളിക്ക് ജയില്‍ ശിക്ഷ
reporter
നിയമവിരുദ്ധമായി പണം പലിശക്ക് കൊടുത്തു ലക്ഷങ്ങള്‍ സമ്പാദിച്ച കേസില്‍ യുകെ മലയാളി ജയിലിലായി. ബാസില്‍ഡനില്‍ താമസിക്കുന്ന 39 കാരനായ സിജോ സെബാസ്റ്റിയന്‍ ആണ് ശിക്ഷിക്കപ്പെട്ടതെന്നു 'ഇക്കോ ന്യൂസ്' വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗത്തെന്‍ഡ്‌ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. നാലുമാസം തടവിനാണ് ആണ് ശിക്ഷിച്ചത്. വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. 2009 ജൂലൈ ഒന്നിനും 2016 ഏപ്രില്‍ 19 നും ഇടയില്‍ നടത്തിയ ഇടപാടുകളാണ് കേസിനു ആസ്പദമായത്.

അഞ്ചുവര്‍ഷമായി മലയാളി സമൂഹത്തിനിടയില്‍ അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തെന്നാണ് കേസ്. ബാങ്ക് അകൗണ്ട് മറച്ചുവച്ചു നിയമവിരുദ്ധമായി പണം കടം കൊടുത്തതിനാണ് സിജോ ശിക്ഷപ്പെട്ടതു എന്ന് വാര്‍ത്ത പറയുന്നു. കുറഞ്ഞത് 2.1 മില്യണ്‍ പൗണ്ടിന്റെ അനധികൃത പണമിടപാട് നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന വ്യക്തിയായ സിജോയുടെ സമൂഹത്തിലെ പ്രതിച്ഛായ ശിക്ഷ കുറയുന്നതിന് കാരണമായി.

അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തതുവഴി 325,000 പൗണ്ട് സിജോക്ക് ലാഭം ഉണ്ടായതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നാല് മുതല്‍ ഏഴു ശതമാനം പലിശയ്ക്ക് വരെയാണ് സിജോ മലയാളി സമൂഹത്തിനിനിടയില്‍ പണം കടം നല്‍കിയിരുന്നത് എന്ന് വാര്‍ത്ത പറയുന്നു. മാത്രമല്ല, 2012 - 2015 കാലയളവില്‍ തനിക്കു ടാക്സ് അടക്കേണ്ട വെറും 29000 പൗണ്ടിന്റെ ബിസിനസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.

അനധികൃത പണം കടം കൊടുക്കലിന് രണ്ടു കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ടാക്സി ബിസിനസിനും ഫിലിം കമ്പനിയിലും സിജോ പണമിറക്കിയിട്ടുണ്ട് എന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ പണം നല്‍ കിയവരെ ഭീഷണിപ്പെടുത്തുകയോ തിരിച്ചടവിനു നിര്‍ബന്ധിക്കുകയോ ചെയ്തതായി പരാതി വന്നിട്ടില്ല.
 
Other News in this category

 
 




 
Close Window