Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
UK Special
  Add your Comment comment
കുടിയേറ്റക്കാരുടെ അഭിമാനമായി ഫിലിപ്പ് എബ്രഹാം ലൂട്ടണ്‍ മേയറായി സ്ഥാനമേറ്റു
reporter
യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി ലൂട്ടണ്‍ ടൗണ്‍ മേയറായി പത്തനംതിട്ട വയലത്തല സ്വദേശി പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം സ്ഥാനമേറ്റു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ലൂട്ടണ്‍ പട്ടണത്തിലെ 22 അംഗ കൗണ്‍സില്‍ മേയറായി തെരഞ്ഞെടുത്തത്. ഫിലിപ്പ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ സ്റ്റിഫന്‍ മുറെയെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെപ്ഡ്ത്.

അഞ്ചുവര്‍ഷമായി കൗണ്‍സില്‍ അംഗമായ ഫിലിപ്പ് എബ്രഹാം ഒരുവര്‍ഷമായി ഡെപ്യൂട്ടി മേയറായിരുന്നു. ലൂട്ടണ്‍ കൗണ്‍സിലില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് ഫിലിപ്പ് എബ്രഹാം. മേയര്‍ പദവി അഭിമാനകരമാണെന്നും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.

1972ല്‍ ലണ്ടനില്‍ എഞ്ചിനീയറിങ് ഉപരിപഠനത്തിന് എത്തിയ ഫിലിപ്പ് എബ്രഹാം ഇപ്പോള്‍ ലണ്ടനിലെ മലയാള മാധ്യമ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും സജീവമാണ്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള ലിങ്ക്‌സ് എന്ന പത്രം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
22 അംഗ കൗണ്‍സിലില്‍ ലൂട്ടണ്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധിയായാണ് ഇദ്ദേഹമെത്തിയത്. നിലവില്‍ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഫിലിപ്പ് ഏബ്രഹാം എത്തുന്നത്.
വയലത്തല കുഴിയംമണ്ണില്‍ പള്ളിക്കല്‍ പരേതരായ പി.പി. ഏബ്രഹാമിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനും മുന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ പള്ളിക്കലിന്റെ സഹോദരനുമാണ് ഫിലിപ്പ് ഏബ്രഹാം.
 
Other News in this category

 
 




 
Close Window