Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
സിനിമ
  Add your Comment comment
മഹാഭാരതം എന്ന പേരില്‍ എം.ടിയുടെ രണ്ടാമൂഴം ഷൂട്ടിങ് ആരംഭിക്കുന്നത് ദുബായിയില്‍
reporter
മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരതം സിനിമയുടെ ആദ്യ ലൊക്കേഷന്‍ അബുദാബിയിലായിരിക്കുമെന്ന് നിര്‍മാതാവ് ബി.ആര്‍. ഷെട്ടി പറഞ്ഞു. താന്‍ നേടിയതെല്ലാം യുഎഇയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അബുദാബിയില്‍ നിന്നായിരിക്കും.

ഷൂട്ടിങ്ങിനായി യുഎഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് അനുകൂല നിലപാടാണ് ലഭിച്ചത്. ചെലവ് എത്രയാണെന്നത് വിഷയമല്ല. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കണമെന്നതാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിര്‍മാണച്ചെലവ്. ലോസ് ആഞ്ചലസ്, മുംബൈ, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ പ്രഖ്യാപനമെന്നും ഷെട്ടി പറഞ്ഞു.

യഥാര്‍ഥ കാഴ്ചപ്പാടും പദ്ധതിയുമുണ്ടെങ്കില്‍ പണം പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമ രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും. സിനിമാ ചിത്രീകരണത്തിനായി അബുദാബി, ശ്രീലങ്ക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വാഗ്ദാനങ്ങള്‍ എത്തുന്നുണ്ട്. സ്ഥലം അനുവദിക്കാം, കാട് സൗകര്യപ്പെടുത്താം എന്നിങ്ങനെയാണ് അവരുടെ വാഗ്ദാനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.
 
Other News in this category

 
 




 
Close Window