Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
സിനിമ
  Add your Comment comment
മലയാള സിനിമയിലെ പ്രവര്‍കത്തകര്‍ക്ക് അമ്മയുള്ളപ്പോള്‍ പെണ്‍കുട്ടികള്‍ മറ്റൊരു സംഘടനയുണ്ടാക്കിയത് എന്തിന് ?
reporter
ഇന്ത്യയിലെ സിനിമാ ചരിത്രത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട സ്ത്രീകളായ കലാപ്രതിഭകളുടെ കൂട്ടായ്മ ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിച്ചതായി പരാതി. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടന മുഖ്യമന്ത്രിയെ കാണാന്‍ ചെല്ലുമ്പോള്‍ പങ്കെടുപ്പിച്ചില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സമീപകാലത്ത് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരിതങ്ങളില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ഭാഗ്യലക്ഷ്മി ഇക്കാര്യം ഫേസ്ബുക്കില്‍ തുറന്നെഴുതി. നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വതിയും സംഘടനയുടെ ആദ്യ നീക്കത്തില്‍ പങ്കെടുപ്പിക്കാത്തതിലുള്ള നീരസം തുറന്നു പറഞ്ഞു. മഞ്ജു വാരിയരുടെ നേതൃത്വത്തില്‍ അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മലയാള സിനിമാ മേഖലയെ മൊത്തമായി പ്രതിനിധീകരിക്കുന്ന അമ്മ എന്ന സംഘടനയില്‍ ഇതോടെ സ്ത്രീകളുടെ വിഭാഗം സൃഷ്ടിക്കപ്പെട്ടു. പലപ്പോഴായി വലിയ പ്രതിസന്ധികള്‍ നേരിടുന്ന മലയാള സിനിമാ വ്യവസായ രംഗത്താണ് പുതിയൊരു സംഘടനയുടെ പിറവി. ഫേസ് ബുക്ക് പേജ് ഉള്‍പ്പെടെ ക്രിയേറ്റിവായാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പിറവിയെടുത്തിട്ടുള്ളത്. സിനിമാ രംഗത്തെ പെണ്‍കൂട്ടായ്മയ്ക്ക് മലയാള സിനിമയുടെ സംഘടനയായ അമ്മയുടെ പിന്തുണ സംബന്ധിച്ച് ഇതുവരെ വാര്‍ത്തകളൊന്നും പുറത്തു വന്നിട്ടില്ല.
സംഘടനയുടെ തുടക്കത്തില്‍ സംഭവിച്ച പിഴവുകളെക്കുറിച്ച് ഭാഗ്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയം.
സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളിലും പിന്നീടും താന്‍ ഉണ്ടായിരുന്നതാണെന്നും എന്നാല്‍ സംഘടന രൂപീകരിച്ചതും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി സൗത്ത് ലൈവിനോട് പറഞ്ഞു. ചലച്ചിത്ര താരവും ആക്ടിവിസ്റ്റുമായ മാലാ പാര്‍വതിയെയും സംഘടനയുമായി സഹകരിപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള ചലച്ചിത്ര കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായ ഭാഗ്യലക്ഷ്മി സിനിമയ്ക്കകത്തും പുറത്തുമുള്ള വിഷയങ്ങളിലും, സ്ത്രീ പ്രശ്‌നങ്ങളിലും, സാമൂഹിക വിഷയങ്ങളിലും ഇടപെടല്‍ നടത്തുന്ന ആള്‍ കൂടിയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സംഘടനാ ഭാരവാഹികള്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണ വേളയില്‍ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അനഭമിതരായ സിനിമാ പ്രവര്‍ത്തകരെ ഒഴിവാക്കിയെന്ന ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതി. തന്നെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നതായി ഭാഗ്യലക്ഷമി പ്രതികരിച്ചതിന് പിന്നാലെ അതേ കാരണമാവാം തന്നെയും ഒഴിവാക്കിയതിന് പിന്നിലെന്ന് നടി മാലാ പാര്‍വ്വതിയും സൗത്ത് ലൈവിനോട് പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട യാതൊന്നും തനിക്ക് അറിയില്ലെന്ന് മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെ ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് സംഘടന രൂപീകരിച്ചവര്‍ കരുതി കാണുമെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.

ഇന്നലെയാണ് മഞ്ജു വാരിയരുടെ നേതൃത്വത്തില്‍ ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ കണ്ടത്. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലെന്നാണ് സംഘടനാ പ്രതിനിധികളുടെ പരാതി. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചിരുന്നു.
ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ആ സംഘടനയുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിനിമമേഖലയിലെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മുന്‍കാല വിവരങ്ങള്‍ പരിശോധിക്കാന്‍ പോലീസ് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ പെണ്‍കൂട്ടായ്മ മതിപ്പ് പ്രകടിപ്പിച്ചു. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
 
Other News in this category

 
 
 
Close Window