Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=75.71 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
വിമാനങ്ങള്‍ സമയനിഷ്ഠത പാലിക്കുന്നില്ല, മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍
reporter

ലണ്ടന്‍: യുകെയിലേക്ക് വരുന്ന വിമാനങ്ങള്‍ സമയനിഷ്ഠത പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറാകുകയും യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. എയര്‍ ട്രാന്‍സാറ്റ്, ഐസ് ലന്‍ഡ് എയര്‍, നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ എന്നിവരാണ് ഏറ്റവുമധികം വൈകി വരുന്നത്. രാജ്യത്തെ 25 വിമാനത്താവളങ്ങൡലായി ഏകദേശം 8.50 ലക്ഷം വിമാനങ്ങള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 75 ശതമാനം വിമാനങ്ങളും കൃത്യമായി സര്‍വീസ് നടത്തുകയാണ്. ഡച്ച് എയര്‍ലൈന്‍ കെഎല്‍എം ആണ് കൃത്യനിഷ്ഠത പാലിക്കുന്ന എയര്‍ലൈന്‍സ്. ഖത്തര്‍ എയര്‍ലൈന്‍സ് തൊട്ടുപിന്നിലുണ്ട്.

എയര്‍ ട്രാന്‍സാറ്റിന്റെ ഭൂരിഭാഗം വിമാനങ്ങളും 15 മിനിറ്റ് വൈകി മാത്രമാണ് ലാന്‍ഡ് ചെയ്യുന്നത്. ഐസ് ലന്‍ഡ് എയര്‍, നോര്‍വീജിയന്‍ എന്നിവ യഥാക്രമം 56, 60 ശതമാനം വിമാനങ്ങളും വൈകിയാണ് എത്തുന്നത്. അതേസമയം, റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് എയര്‍ ട്രാന്‍സാറ്റ് അറിയിച്ചു. തങ്ങളുടെ മാത്രം പിഴവല്ല വിമാനം വൈകാന്‍ കാരണമെന്നും കാലാവസ്ഥ, എയര്‍ ട്രാഫിക് കണ്‍ട്രോളിലെ പാളിച്ച എന്നിവയും വിമാനം വൈകാന്‍ കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനങ്ങള്‍ ഇത്തരത്തില്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. അതേസമയം, കാലാവസ്ഥ, വിമാനത്താവളത്തിലെ സമരം എന്നിവ മൂലം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

 
Other News in this category

 
 




 
Close Window