Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=75.71 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
ബസുകളിലും ട്രെയ്‌നുകളിലും ബര്‍ഗര്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം
reporter

ലണ്ടന്‍: രാജ്യത്ത് പൊണ്ണത്തടിക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബസുകളിലും ട്രെയ്‌നുകളിലും ബര്‍ഗര്‍ കഴിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ശക്തം. ഇപ്പോള്‍ ബസുകളും ട്രെയ്‌നുകളിലും ഇത് പതിവ് കാഴ്ചയാണ്. ഇത്തരത്തിലുള്ള ആഹാര രീതിയാണ് പൊണ്ണത്തടി വര്‍ധിപ്പിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ പുകവലിയും മദ്യവും നിരോധിച്ചതോടെ രാജ്യത്തെ പുകവലിക്കുന്നവരുടെയും മദ്യപിക്കുന്നവരുടെയും എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായി. ഇത്തരത്തില്‍ ഈ നിയമം നടപ്പാക്കിയാല്‍ ബര്‍ഗര്‍ കഴിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പൊണ്ണത്തടി കുറയ്ക്കാന്‍ വേണ്ടി എന്‍എച്ച്എസ് 16 ബില്യണ്‍ പൗണ്ടാണ് പ്രതിവര്‍ഷം ചെലവാക്കുന്നത്. 

1970 ല്‍ 35 ല്‍ ഒരാള്‍ക്ക് വീതമായിരുന്നു പൊണ്ണത്തടിയെങ്കില്‍ ഇപ്പോഴിത് അഞ്ചില്‍ ഒരാളായി. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പൊണ്ണത്തടിക്കാരായി മാറുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിക്കാന്‍ അവസരം ലഭിക്കുന്നതു കൊണ്ടാണ് പലരും എപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്നത്. ബസുകള്‍, ട്രെയ്‌നുകള്‍ എന്നിവ ഇതിന് സഹായകമാകുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതി പലരെയും അസുഖത്തിലേക്ക് നയിക്കാനും ഇത് കാരണമാകും. ഈ സാഹചര്യത്തിലാണ് ബസുകളും ട്രെയ്‌നുകളും ഇതിനുള്ള ഇടമല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായത്. വിഷയം ഗൗരവമേറിയതാണെന്നംു എത്രയും വേഗം പരിഹാരം കാണുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window