Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
സിനിമ
  Add your Comment comment
ചരിത്രം മാറ്റിയെഴുതിയ കഥയാണ് രണ്ടാമൂഴമെന്ന് ശശികല : മഹാഭാരതം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി
reporter
മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ഭീഷണി. മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. ആ പേരില്‍ തന്നെ സിനിമയും മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല പറയുന്നു.
വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ പ്രഖ്യാപിച്ച വേളയില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തില്‍ 1000 കോടി ബജറ്റിലാണ് മഹാഭാരത എത്തുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. വി എ ശ്രീകുമാര്‍ മേനോനാണ് എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായാണ് മോഹന്‍ലാല്‍ കഥാപാത്രം.
 
Other News in this category

 
 




 
Close Window