Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
സിനിമ
  Add your Comment comment
ഫേസ് ബുക്കില്‍ എല്ലാവരും ഓമനക്കുട്ടനെ പിന്തുണച്ചു: അഡ്വെഞ്ചര്‍ കാണാന്‍ തിയെറ്റര്‍ നിറഞ്ഞു
reporter
ആസിഫ് അലി നായകനായ അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഹൗസ് ഫുള്ളായി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം ഒടുവില്‍ ഫലം കണ്ടു. സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതോടെ ചിത്രത്തിന് പിന്തുണയുമായി സംവിധായകരായ ആഷിക് അബു, മിഥുന്‍ മാനുവല്‍ തോമസ്, നടന്‍ അജു വര്‍ഗീസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ആസിഫ് അലിയും രംഗത്ത് വന്നു. ഇതൊരു ആസിഫ് അലി ചിത്രമായി കാണേണ്ട എന്ന് കരുതിയാണ് പ്രചരണ പരിപാടികളില്‍ നിന്നും മാറി നിന്നത്. ആസിഫലി സിനിമയെന്ന് കരുതിയാണെങ്കില്‍ തന്നെ മറന്ന് ആ സിനിമ കാണണമെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ ആസിഫ് അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച അഭിപ്രായം നേടിയിട്ടും ചിത്രം തീയറ്ററുകളില്‍ നിന്നും മാറ്റാന്‍ ശ്രമം നടക്കുന്നതായി സംവിധായകന്‍ രോഹിത്ത് വെളിപ്പെടുത്തിയതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനൊപ്പം പുറത്തിറങ്ങിയ ഗോദ എന്ന ചിത്രത്തിന്റെ സംവിധായകനും ചിത്രത്തിന് പിന്തുണ നല്‍കി.
 
Other News in this category

 
 




 
Close Window