Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
കായികം
  Add your Comment comment
രണ്ടു വര്‍ഷം സമ്പാദിച്ച പണത്തില്‍ 30 കോടി നികുതി വെട്ടിച്ചു: ഫുട്‌ബോള്‍ താരം മെസ്സിക്ക് ഒന്നര വര്‍ഷം ജയില്‍ ശിക്ഷ
reporter
നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ സ്പാനിഷ് സുപ്രീം കോടതി ശരിവെച്ചു. 21 മാസത്തെ ജയില്‍ശിക്ഷയ്‌ക്കെതിരെ മെസ്സിയും അച്ഛന്‍ ജോര്‍ജും നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ ക്രിമിനല്‍ ചേംബര്‍ കോര്‍ട്ട് തള്ളുകയായിരുന്നു. ഇതോടെ മെസ്സി 21 മാസം ജയില്‍ശിക്ഷ അനുഭവിക്കുകയും 14 കോടിയോളം രൂപ പിഴയൊടുക്കുകയും ചെയ്യേണ്ടി വരും.

ഇരുപത്തിയൊമ്പതുകാരനായ മെസ്സി 2007നും 2009നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ മെസ്സി കുറ്റക്കാരനാണെന്ന് ബാഴ്‌സലോണയിലെ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. മെസ്സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന അച്ഛന്‍ ജോര്‍ജിനും കോടതി 21 മാസം തടവുശിക്ഷയും 10 കോടി രൂപ പിഴയും വിധിച്ചിരുന്നു.

അതേസമയം സപാനിഷ് നിയമപ്രകാരം മെസ്സിയും അച്ഛനും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു വര്‍ഷത്തില്‍ താഴെ തടവു വിധിച്ച ക്രിമിനില്‍ അല്ലാത്ത കേസുകളില്‍ ശിക്ഷ അനുഭവിക്കേണ്ടെന്നാണ് സ്‌പെയ്‌നിലെ നിയമം. അങ്ങനെയെങ്കില്‍ മെസ്സിയും അച്ഛനും പിഴ മാത്രം അടച്ചാല്‍ മതിയാകും.
 
Other News in this category

 
 




 
Close Window