Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
സിനിമ
  Add your Comment comment
സിജു വിവാഹിതനായി: ആദ്യം ഹിന്ദു ആചാരപ്രകാരം താലികെട്ട്, അതു കഴിഞ്ഞ് ക്രിസ്ത്യന്‍ രീതികള്‍ പ്രകാരം മിന്നുകെട്ട്
reporter
യുവതാരം സിജു വില്‍സണ്‍ വിവാഹിതനായി. ശ്രുതിയാണ് വധു. മെയ് 28ന് കൊച്ചിയില്‍വെച്ചായിരുന്നു വിവാഹം. ഇരുവരുടേതും പ്രണയവിവാഹമാണ്.

ക്രിസ്ത്യന്‍ - ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. തുടര്‍ന്ന് അങ്കമാലി, തുറവര്‍ കണ്‍വന്‍ഷനല്‍ സെന്ററില്‍ റിസപ്ഷനും നടന്നു. നിവിന്‍ പോളി, അല്‍ഫോന്‍സ് പുത്രന്‍ തുടങ്ങി പ്രേമം ടീം ഒന്നടങ്കം ചടങ്ങില്‍ പങ്കെടുത്തു.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് വില്‍സണ്‍ ജോസഫ് അഭിനയജീവിതത്തിനു തുടക്കമിടുന്നത്. 2013ല്‍ നേരം, പിന്നീട് അല്‍ഫോന്‍സിന്റെ തന്നെ പ്രേമം എന്നീ സിനിമകളിലൂടെ സിജു ശ്രദ്ധനേടി.

സിജു നായകനായി എത്തിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഒമര്‍ ലുലു ആയിരുന്നു സംവിധാനം. കട്ടപ്പനയിലെ ഋത്വിക് റോഷനിലാണ് സിജു അവസാനം അഭിനയിച്ചത്.
 
Other News in this category

 
 




 
Close Window