Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
കായികം
  Add your Comment comment
ആഴ്‌സണല്‍ കിരീടം ഉയര്‍ത്തി
reporter
എഫ്.എ. കപ്പ് ഫൈനലില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ആഴ്‌സണല്‍ കിരീടം ഉയര്‍ത്തി.

ജേതാക്കള്‍ക്കു വേണ്ടി അലക്‌സിസ് സാഞ്ചസും ആരോണ്‍ റാംസെയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ ആശ്വാസ ഗോള്‍ ഡീഗോ കോസ്റ്റയുടെ വകയായിരുന്നു.

വിക്ടര്‍ മോസസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തു പോയതോടെ അവസാന 20 മിനുട്ട് ചെല്‍സി 10 പേരുമായാണ് കളിച്ചത്. ജയത്തോടെ ഏറ്റവും കൂടുതല്‍ തവണ എഫ്.എ. കപ്പ് സ്വന്തമാക്കുന്ന കോച്ചെന്ന ബഹുമതിയും വെങ്ങര്‍ സ്വന്തമാക്കി. വെങ്ങറിന്റെ കീഴില്‍ ഇത് ഏഴാം തവണയാണ് ആഴ്‌സണല്‍ കിരീടം സ്വന്തമാക്കുന്നത്.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സാഞ്ചസിലൂടെ ആഴ്‌സണല്‍ ലീഡ് നേടിയിരുന്നു. വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു ഗോള്‍. ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചെങ്കിലും റഫറി ആന്റണി ടൈലര്‍ അത് ഗോളായി വിധിക്കുകയായിരുന്നു. 10 ലീഡില്‍ ഒന്നാം പകുതിയില്‍ പിടിച്ചു നിന്ന ആഴ്‌സണലിശനതിരേ രണ്ടാം പകുതിയില്‍ ആക്രമണ ഫുട്‌ബോളാണ് ചെല്‍സി പുറത്തെടുത്തത്. എന്നാല്‍ 68ാം മിനിറ്റില്‍ മോസസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പീരങ്കിപ്പടയ്ക്കായി മുന്‍തൂക്കം. ആഴ്‌സണല്‍ പെനാല്‍റ്റി ബോക്‌സില്‍ ഡൈവ് ചെയ്തതിനാണ് റഫറി മോസസിന് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കിയത്.
 
Other News in this category

 
 




 
Close Window