Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
കായികം
  Add your Comment comment
പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം ഉടന്‍ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു
reporter
പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാനുളള ബിസിസിഐ നീക്കം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇന്ത്യാ - പാക് ക്രിക്കറ്റ് മത്സരങ്ങള്‍ ഉടനെയുണ്ടാകില്ല.
ഇന്ത്യപാക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ആകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള ഭീകരഭീഷണി അവസാനിക്കാതെ മത്സരം നടത്താനാകില്ലെന്നാണ് വിജയ് ഗോയലിന്റെ വിശദീകരണം. ദുബായില്‍ വെച്ച് പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ചനടത്താനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നുണ്ട്. ജൂണ്‍ നാലിന് ഇംഗ്ലണ്ടിലെ എഡ്ഗ്ബാസ്റ്റണിലാണ് മത്സരം. മത്സരത്തിനുമുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ട അമിതപ്രചാരവും അന്തരീക്ഷവും തങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. മറ്റേത് മത്സരങ്ങളേയും പോലെയാണ് ഇന്ത്യപാക് ക്രിക്കറ്റ് മത്സരത്തെയും കാണുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window