Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
അസോസിയേഷന്‍
  Add your Comment comment
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
സാബു ചുണ്ടക്കാട്ടില്‍
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്‌റ്റെറിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മെയ്മാസ വണക്കസമാപനം ഇന്ന് നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഇന്ന് വൈകുന്നേരം 6 മുതലാണ് വണക്കമാസ കാലം കൂടല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ഒന്നാം തിയതി മുതല്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്.

മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിനും അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുമായിട്ടാണ് വര്‍ഷങ്ങളായി അസോസിയേഷന്‍ വണക്കമാസ ആചരണം നടത്തിവരുന്നതെന്ന് പ്രസിഡണ്ട് ജെയ്‌സണ്‍ ജോബ് അറിയിച്ചു.

തിരുക്കര്മങ്ങളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ആവും പരിപാടികള്‍ സമാപിക്കുക. വണക്കമാസസമാപന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയുന്നു.
 
Other News in this category

 
 




 
Close Window