Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
സിനിമ
  Add your Comment comment
സൈക്കിള്‍ ചവിട്ടിയാണ് സ്‌കൂളില്‍ പോയത്: പരിണീതി: കാറില്‍ വന്നിരുന്ന പണക്കാരിയാണ് പരിണീതിയെന്നു സഹപാഠി
reporter
'' പഠനകാലത്ത് കഷ്ടപ്പെട്ട് സൈക്കിള്‍ ചവിട്ടിയായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. അന്നു പണമില്ലാതിരുന്നതിനാല്‍ കാറോ ഡ്രൈവറോ ഒന്നുമില്ലായിരുന്നു'' പറയുന്നത് കഷ്ടപ്പെട്ട് ഉയര്‍ച്ചയിലേക്കെത്തിയ ഏതെങ്കിലും ബിസിനസ് വ്യക്തിത്വങ്ങളാണെന്നു ധരിച്ചുവെങ്കില്‍ തെറ്റി. ബോളിവു!ഡ് ബ്യൂട്ടി പരിണീതി ചോപ്രയുടെ വാക്കുകളാണിത്. സെല്‍ഫ് ഡിഫന്‍സ് ഗ്രാജ്വേഷന്‍ ഡേയുടെ ഭാഗമായി ഒരുകൂട്ടം വനിതാ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവേയായിരുന്നു പരിണീതിയുടെ പരാമര്‍ശം.

''കാര്‍വാങ്ങാനുള്ള പണം ഇല്ലാതിരുന്നതുെകാണ്ട് ഞാന്‍ സൈക്കിളിലായിരുന്നു സ്‌കൂളിലേക്കു പോയിരുന്നത്. വഴിവക്കില്‍ ആരും എന്നെ ശല്യം ചെയ്യില്ലെന്ന് ഉറപ്പു വരുത്താന്‍ തൊട്ടുപുറകിലായി അച്ഛനും സൈക്കിളില്‍ കാണും. എന്റെ പാവാടയൊന്നു പൊങ്ങിയാല്‍ പയ്യന്മാര്‍ അന്നു കളിയാക്കുന്ന കാലമായിരുന്നു. സൈക്കിളില്‍ സ്‌കൂളില്‍ വിടുന്നതിന് എന്നും അച്ഛോടും അമ്മയോടും ദേഷ്യം തോന്നിയിരുന്നു. എന്നാല്‍ എന്നെ കരുത്തയാക്കാനാണ് സൈക്കിളില്‍ തന്നെ വിടുന്നതെന്നാണ് അവര്‍ പറഞ്ഞിരുന്നത്' ഈ വാക്കുകളാണ് പരിണീതിക്കു പണി നല്‍കിയത്.

പരിണീതിയെപ്പോലൊരു നടി ഇത്രത്തോളം കഷ്ടപ്പെട്ടാണോ വളര്‍ന്നതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും സംശയം. എന്തായാലും നടി പറഞ്ഞു മുഴുവന്‍ പച്ചക്കള്ളമാണെന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പരിണീതിയുടെ മുന്‍ക്ലാസ്‌മേറ്റ് കൂടിയായ കാനൂ ഗുപ്ത.

കാനുവിന്റെ വാക്കുകളിലേക്ക് '' പരിണീതി ചോപ്ര, നാണക്കേടു തോന്നുന്നു... പ്രബലമായൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നു വന്ന് ക്യാമറയ്ക്കു മുന്നിലിരുന്നു നുണ പറയുന്നു. ഒരു സെലിബ്രിറ്റി എന്നാല്‍ ഇങ്ങനെയാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പണമില്ലായിരുന്നു, കാര്‍ ഇല്ലായിരുന്നു എന്നൊക്കെ കഥകള്‍ കെട്ടിച്ചമയ്ക്കുക. പരിണീതി പഠിച്ച അതേ സ്‌കൂളില്‍ പഠിച്ച എനിക്ക് അവളുടെ അച്ഛന്റെ കാര്‍ ഓര്‍മയിലുണ്ട്. അന്നൊക്കെ സൈക്കിളില്‍ പോവുക എന്നതൊരു ട്രെന്‍ഡ് ആയിരുന്നു, അധികമാര്‍ക്കും ലഭിക്കാത്ത സൗകര്യവും. പരിണീതിയെ കണ്ടിട്ടുള്ള എന്റെ മറ്റു സുഹൃത്തുക്കള്‍ക്കും ഈ നുണ നന്നായി മനസിലാകാന്‍ സാധ്യതയുണ്ട്.''


കാനുവിന്റെ പോസ്റ്റ് വൈറലായതോടെ നിവൃത്തിയില്ലാതെ പരിണീതി മറുപടിയുമായി രംഗത്തെത്തി. ആരോപണങ്ങള്‍ക്കെല്ലാം പരിണീതിയുടെ മറുപടി ഇങ്ങനെയായിരുന്നു '' അംബാലയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് എന്നെയും സഹോദരന്മാരെയും സ്‌കൂളിലേക്കു കൊണ്ടുവിടാന്‍ കാറോ ഡ്രൈവര്‍മാരോ ഉണ്ടായിരുന്നില്ല, അതുകൊണ്ട് അവര്‍ ബസിലും ഞാന്‍ സൈക്കിളിലും പോകുമായിരുന്നു. ഞാന്‍ സ്‌കൂളില്‍ സുരക്ഷിതയായി എത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ അച്ഛനും പുറകെ വരുമായിരുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തിനൊരു കാറുണ്ടായിരുന്നു, എന്നാല്‍ അതു ഞങ്ങള്‍ക്ക് സ്‌കൂള്‍ യാത്രകള്‍ക്ക് അനുവദിച്ചിരുന്നില്ല. എനിക്കു സൈക്കിള്‍ യാത്ര ഇഷ്ടമേ ആയിരുന്നില്ല, എന്നാല്‍ എന്നെ കരുത്തയാക്കാനായിരുന്നു അന്നങ്ങനെ പറഞ്ഞയച്ചിരുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നു. ഇത് ഞാന്‍ അന്നും പറഞ്ഞതാണ്, പക്ഷേ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. എനിക്കു കാറുണ്ടായിരുന്നോ ഇല്ലായിരുന്നോ എന്ന തീര്‍ത്തും അപ്രസക്തമായ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്.'' പരിണീതി പറഞ്ഞു.
 
Other News in this category

 
 




 
Close Window