Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
സിനിമ
  Add your Comment comment
മട്ടാഞ്ചേരിയുടെ ചരിത്രവും വര്‍ത്തമാനവും പറയുന്ന സിനിമയാണ് മട്ടാഞ്ചേരി
reporter
ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയ്ക്കു ശേഷം ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് മട്ടാഞ്ചേരി.

കഥയും തിരക്കഥയും സംഭാഷണവും ഷാജി എന്‍. ജലീല്‍, ഛായാഗ്രഹണം വിപിന്‍ മോഹന്‍, സംഗീതം സുമേഷ് പരമേശ്വര്‍, ഗാനരചന ഡിനു കളരിക്കല്‍, കലാസംവിധാനം ഷെബീറലി, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, എഡിറ്റിംഗ് ദിലീപ് ഡെന്നീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, സംഘട്ടനം തീപ്പൊരി നിത്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിബിന്‍ ലോഹിതാക്ഷന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഷെഹിന്‍ ഉമ്മര്‍, സംവിധാന സഹായികള്‍ ശ്രീജിത്ത് ബാലന്‍, ജിത്തന്‍, ആഷിഖ് റഷീദ്, പ്രൊഡക്്ഷന്‍ എക്‌സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി, പ്രൊഡക്്ഷന്‍ മാനേജര്‍ രങ്കീഷ് രാജന്‍.
ഒരിടത്തൊരു കഥയുണ്ടായിരുന്നു. അപസര്‍പ്പക നോവലുകളിലെ ആള്‍പ്പിടിയന്‍ തുരുത്തുകളെപ്പോലെ ഗുണ്ടകളുടെയും കൂലിത്തല്ലുകാരുടെയും കഥ പറഞ്ഞ മട്ടാഞ്ചേരിയുടെ കഥ.

ഒരു നാടിനെ ജീവനുതുല്യം സ്‌നേഹിച്ച കുറച്ചാള്‍ക്കാരെയും അവരെ നിലനില്‍പ്പിനു വേണ്ടി ഉയിര്‍ കൊടുത്ത് സ്‌നേഹിച്ച പുറംലോകം ഗുണ്ടകളെന്നു മുദ്രകുത്തി മാറ്റിനിര്‍ത്തിയ വേറെ ചിലരെയും ഉള്‍പ്പെടുത്തിയ യഥാര്‍ത്ഥ മട്ടാഞ്ചേരിയുടെ ചരിത്രവും വര്‍ത്തമാനവുമാണ് മട്ടാഞ്ചേരി എന്ന സിനിമ.

എല്ലാവര്‍ക്കും വട്ടപ്പേരുള്ള മട്ടാഞ്ചേരിയില്‍ നരുന്ത് ഹസിയും കിളിമീന്‍ സുധീറും ഗുസ്തിഭ്രാന്തനായ കട്ട ഗഫൂറും നിലനില്‍പ്പിനു വേണ്ടി താന്തോന്നിത്തരങ്ങള്‍ കാണിക്കുമ്പോഴും കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നതു നോക്കി കണ്ണീര്‍വാര്‍ക്കുന്ന ഒരുസംഘം നിസ്സഹായരുടെ സംരക്ഷകരാകുന്നു.

അവിടേയ്ക്ക് പൊന്നു വിലയുള്ള മണ്ണില്‍ കണ്ണുനട്ടെത്തുന്ന അന്യദേശക്കാര്‍ക്ക് ഓശാന പാടി പോക്കറ്റ് നിറയ്ക്കാന്‍ മാത്രമായി ചെല്ലാനം മാര്‍ട്ടിനും സംഘവും.ആര്‍ക്കും പിടികൊടുക്കാതെ നിഗൂഢതകള്‍ ഉള്ളില്‍ പേറുന്ന മജീദിക്ക.

അയിഷുമ്മ എന്ന കാലത്തിന്റെ പ്രതീകത്തിലൂടെ കഥ കടന്നുപോകുമ്പോള്‍ പരസ്പരം വെട്ടിയും തല്ലിയും കൊന്നും ഒരുപാട് നേടിയും നേടാനാവാതെയും യവനികയ്ക്കുള്ളില്‍ മറയുന്ന ഒരുപാട് പേര്‍.

ഹസി എന്ന കഥാപാത്രം തിന്മ ചെയ്യുമ്പോഴും മനസ്സില്‍ നന്മയുമായി ജീവിക്കുന്നു. പക്ഷേ കച്ചവടത്തില്‍ സമ്പത്തിനു മാത്രം സ്ഥാനമുണ്ടാകുന്നിടത്ത് ആരാണ് ജയിക്കുകയെന്നും ആരാണ് തോല്‍ക്കുകയെന്നും പണത്തിനെ ആശ്രയിച്ചിരിക്കുന്നു. യൂദാസിനെപ്പോലെ ഒറ്റിക്കൊടുക്കലുകള്‍ എന്നും ഉള്ളിടത്തോളം കഥയും ഏതു നിമിഷവും വഴിത്തിരിയാം. ഇത് മട്ടാഞ്ചേരിയില്‍ മാത്രമല്ല, എവിടെയും സംഭവിക്കുന്നതാണ്.

കൂട്ടുകാരനു വേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറാവുന്നവര്‍ അവന്റെ അന്തകനായി മാറുന്ന പരിണാമത്തില്‍ ന്യൂജനറേഷന്‍ സൗഹൃദങ്ങള്‍ നാണയത്തുട്ടുകളുടെ വിലയുള്ളതായി മാറുന്നു. പണത്തിനുമപ്പുറം ചങ്കോട് ചങ്ക് സ്‌നേഹവുമായി കുറെ സുഹൃത്തുക്കള്‍ എന്നുമുണ്ടാകും. അവന്റെ പെങ്ങളെ, എന്റെ പെങ്ങളെന്നു കാണുന്ന ചിലര്‍.അങ്ങനെ കാണാത്ത ചിലര്‍.
 
Other News in this category

 
 




 
Close Window