Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുപ്രീംകോടതിയൊന്നും സുധാകരന്‍ സാറിനൊരു പ്രശ്‌നമല്ല
reporter
മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ദേശീയപാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി തിരുത്തട്ടെ, അതോടെ എല്ലാ പ്രശ്‌നവും തീരുമെന്നും തിരുവനന്തപുരത്ത് ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനപരമായി മദ്യക്കച്ചവടം നടക്കട്ടെജനത്തിന് ഭരണഘടനാപരമായ അവകാശം നല്‍കേണ്ടതുണ്ട്.

മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല. മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും. ജനത്തിന് ഭരണഘടനാപരമായ അവകാശം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാനം മഹാപാമാണെന്ന് പറയുന്നവര്‍ കുടിയന്മാരുമായി സല്ലപിക്കുന്നവരാണ്. കുടിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. മദ്യത്തിനെതിരെ സര്‍ക്കാര്‍ പദ്ധതിയായ വിമുക്തി നടപ്പാക്കണമെന്നും സുധാകരന്‍.
 
Other News in this category

 
 




 
Close Window