Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
കായികം
  Add your Comment comment
കോലി ലണ്ടനില്‍ മദ്യരാജാവ് മല്യയുടെ കൂടെ ഉല്ലസിച്ച് ആറാടുന്നു
reporter
ലണ്ടനില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയോടൊപ്പം ഒളിവില്‍ പോയ വിവാദ വ്യവസായി വിജയ് മല്ല്യയും. മനുഷ്യകടത്തിനെതിരെ വിരാട് കോഹ്ലി നടത്തുന്ന ജസ്റ്റിസ് ആന്‍ഡ് കെയര്‍ ഓര്‍ഗനയിസേഷന്റെ ഫണ്ട് ശേഖരാണ ചടങ്ങിനാണ് വിജയ് മല്ല്യയും പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡീയോയില്‍ വിജയ് മല്ല്യ പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.
ഇന്ത്യപാകിസ്താന്‍ ചാംപ്യന്‍സ് ട്രോഫി മത്സരം കാണാനും വിജയ് മല്ല്യ എത്തിയിരുന്നു. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലിരുന്ന് വിജയ് മല്ല്യ മത്സരം കാണുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വീരാട് കൊഹ്ലിയുടെ സന്നദ്ധ സേവന സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിജയ് മല്ല്യ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മല്ല്യയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിനൊപ്പം വിജയ് മല്ല്യ നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന മല്ല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് മേധാവിസ്ഥാനം ഒഴിഞ്ഞത്. നേരത്തെ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ മല്ല്യ പങ്കെടുത്തതും വിവാദമായിരുന്നു. സദസ്സില്‍ വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നീരസം പ്രകടിപ്പിച്ചു കൊണ്ട് സദസ്സില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു അന്ന്.
 
Other News in this category

 
 




 
Close Window