Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
കായികം
  Add your Comment comment
യുഎഇ, സൗദി, ഈജിപ്ത് - ഇത്രയും കാലം കൂടെ നിന്ന രാഷ്ട്രങ്ങള്‍ ഖത്തറിനെ ഉപേക്ഷിച്ചു
reporter
2022 ഖത്തര്‍ ലോകകപ്പ് നടത്തിപ്പില്‍ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന. സൗദി അറേബ്യയുള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെയാണ് ഈ ആശങ്ക പ്രകടനം. 2022 ഫിഫ ലോകകപ്പുമായി സംബന്ധിച്ച് ഖത്തറിലെ പ്രാദേശിക സംഘാടകരുമായി സുപ്രീം കമ്മിറ്റിയുമായും നിരന്തര സമ്പര്‍ക്കത്തിലാണ് ഫിഫ. മറ്റ് അഭിപ്രായപ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ മുതിരുന്നില്ല. ഖത്തര്‍ ലോകകപ്പ് സംഘാടനസമിതിയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ഫിഫ അറിയിച്ചു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന നയതന്ത്രപ്രതിസന്ധിയെക്കുറിച്ച് ഫിഫ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നില്ല. ഖത്തര്‍ ലോകകപ്പ് സംഘാടകസമിതിയും എഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ തിങ്കളാഴ്ച്ചയാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാരോപിച്ചായിരുന്നു ഇത്.
 
Other News in this category

 
 




 
Close Window