Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
ആറ് ജോടി ഇരട്ടക്കുട്ടികളുടെയും നാല് സെറ്റ് ട്രിപ്പ്‌ലെറ്റുകളുടെയും മൂന്ന് സെറ്റ് ക്വാട്രിപ്പിളുകളുടെയും രണ്ട് ഒറ്റ കുട്ടികളുടെയും അമ്മയാണ് മറിയം. 38 കുഞ്ഞുങ്ങള്‍ അനുഗ്രഹമായാണ് മറിയം കാണുന്നത്
reporter
നിലവില്‍ ആറ് ജോടി ഇരട്ടക്കുട്ടികളുടെയും നാല് സെറ്റ് ട്രിപ്പ്‌ലെറ്റുകളുടെയും മൂന്ന് സെറ്റ് ക്വാട്രിപ്പിളുകളുടെയും രണ്ട് ഒറ്റ കുട്ടികളുടെയും അമ്മയാണ് മറിയം. 38 കുഞ്ഞുങ്ങള്‍ ഒരു ശാപമായല്ല, അനുഗ്രഹമായാണ് മറിയം കാണുന്നത്. നിരവധി തവണ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവെങ്കിലും ഫലപ്രദമായില്ലെന്നും മറിയം കൂട്ടിച്ചേര്‍ത്തു. 12ാം വയസില്‍ വിവാഹിതയായ 38 കുട്ടികളുമായി ഒരു വീട്ടിലാണ് താമസിക്കുന്നത്. മറിയത്തിന്റെ പിതാവിന് ഒന്നിലധികം ഭാര്യമാരിലായി 45 മക്കളുണ്ടായിരുന്നു.


അമ്മയാകുക എന്നത് ഒരനുഗ്രഹമാണ്. എല്ലാ സ്ത്രീകള്‍ക്കും അമ്മയാകാന്‍ സാധിച്ചുവെന്ന് വരില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ട യുവതിയാണ് മറിയം നബാറ്റന്‍സിയെന്ന ഉഗാണ്ടക്കാരി. കാരണം 37 വയസിനുള്ളില്‍ 38 മക്കളുടെ അമ്മയായ സ്ത്രീയാണ് മറിയം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം കൊടുത്ത സ്ത്രീയെന്ന റെക്കോര്‍ഡും മറിയത്തിന്റെ പേരിലാണ്.

38 കുഞ്ഞുങ്ങളെയും ഒരു പുരുഷനില്‍ നിന്നുമാണ് മറിയം ഗര്‍ഭം ധരിച്ചത്. ഹൈപ്പര്‍ ഒവല്യൂഷന്‍ എന്ന ശാരീരിക പ്രത്യേകത കാരണമാണ് മറിയം 38 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സാധാരണ സ്ത്രീകളില്‍ മാസമുറ സമയത്ത് ഒരു അണ്ഡം മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നിലധികം അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ഓരോ തവണയും മറിയം ഗര്‍ഭം ധരിക്കുമ്പോള്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ ജനിക്കുന്നു.
 
Other News in this category

 
 




 
Close Window