Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളം എതിര്‍ത്തു, യെച്ചൂരി മത്സരിക്കണ്ട: പൊളിറ്റ് ബ്യൂറോ
Reporter

 ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭാ സ്ഥാനാര്‍ഥിയായി മല്‍സരിക്കേണ്ടെന്നു സിപിഎം പൊളിറ്റ് ബ്യൂറോ. കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിലേക്കു മല്‍സരിക്കേണ്ടെന്നു ഡല്‍ഹിയില്‍ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോയുടെ തീരുമാനം.

യെച്ചൂരി മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പൊളിറ്റ് ബ്യൂറോ തള്ളി. കേരള ഘടകം ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തിരുന്നു.നിലവില്‍ പാര്‍ട്ടി മാനദണ്ഡം ലംഘിക്കാനാവില്ലെന്നു സീതാറാം യച്ചൂരി എകെജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കേണ്ടെന്നാണു പിബി തീരുമാനം. വിജ്ഞാപനം വന്നശേഷം പാര്‍ട്ടി നിലപാടെടുക്കുമെന്നും യച്ചൂരി പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ യച്ചൂരി പാര്‍ലമെന്റില്‍ തുടരേണ്ടത് അനിവാര്യമെന്നു വ്യക്തമാക്കി മറ്റു ചില സംസ്ഥാന ഘടകങ്ങളും സിസിയിലെ ചില അംഗങ്ങളും പിബിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകള്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നു കേരള ഘടകം പരസ്യ നിലപാടെടുത്തതു യച്ചൂരിയെ എതിര്‍ക്കുന്ന കാരാട്ട് പക്ഷത്തിനു ബലമായി.

യച്ചൂരിയുടേതുള്‍പ്പെടെ ബംഗാളില്‍നിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവുവരുന്നത്. അംഗബലം മാത്രം നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചുപേരെയും കോണ്‍ഗ്രസിന് ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎല്‍എമാരുള്ള ഇടതിനു തനിച്ചു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ എട്ടുപേര്‍ ഭിന്നിച്ചുനില്‍ക്കുന്നതിനാല്‍ അവര്‍ക്കു തനിച്ചും സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവാത്ത സാഹചര്യമാണ്.

 
Other News in this category

 
 




 
Close Window